തിരുവനന്തപുരം: 25 വയസ്സ് പിന്നിട്ട വിദ്യാർഥികൾക്ക് യാത്രാ ആനുകൂല്യം നൽകേണ്ടെന്ന് കെ.എസ്.ആർ.ടി.സി. തീരുമാനം. ഇതുസംബന്ധിച്ച മാർഗനിർദേശം കെ.എസ്.ആർ.ടി.സി. എം.ഡി. പുറത്തിറക്കി.
ആദായനികുതി, ജി.എസ്.ടി., ഇൻപുട്ട് ടാക്‌സ് ക്രെഡിറ്റ് എന്നിവ നൽകുന്ന രക്ഷാകർത്താക്കളുടെ സർക്കാർ-അർധസർക്കാർ കോളേജുകളിലും പ്രൊഫഷണൽ കോളേജുകളിലും പഠിക്കുന്ന മക്കൾക്കും ഇളവ് ലഭിക്കില്ല. സെൽഫ് ഫിനാൻസിങ് കോളേജുകൾ, സ്വകാര്യ അൺ എയ്ഡഡ്, റെക്കഗ്‌നൈസ്ഡ് സ്‌കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് 30 ശതമാനം ആനുകൂല്യം മാത്രമേ ലഭിക്കൂ.
പ്രായപരിധിയില്ലാത്ത റെഗുലർ കോഴ്‌സ് പഠിക്കുന്നവർക്കും പെൻഷൻകാരായ പഠിതാക്കൾക്കും ഇനി കൺസെഷൻ ലഭിക്കില്ല. സെൽഫ് ഫിനാൻസിങ് കോളേജുകളിലെയും സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളിലെയും ബി.പി.എൽ. വിദ്യാർഥികൾക്ക് സൗജന്യ നിരക്കിൽ കൺസെഷൻ ലഭിക്കും. പ്ലസ് ടു വരെയുള്ള സർക്കാർ-അർധസർക്കാർ സ്‌കൂൾ, സ്‌പെഷ്യൽ സ്‌കൂൾ വിദ്യാർഥികൾക്കും ഭിന്നശേഷി വിദ്യാർഥികൾക്ക് തൊഴിൽ വൈദഗ്‌ധ്യം നൽകുന്ന കേന്ദ്രങ്ങൾക്കും നിലവിലെ രീതിയിൽ കൺസെഷൻ തുടരും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു