കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് ആസ്ഥാനം പരിയാരത്തേക്ക്-10 ഏക്കര്‍ സ്ഥലം വിട്ടുനല്‍കി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
പരിയാരം: കണ്ണൂര്‍ ജില്ലാ റൂറല്‍ പോലീസ് ആസ്ഥാനം പരിയാരത്തേക്ക്, ഇതിനുവേണ്ടിയുള്ള നടപടിക്രമങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ചുവരികയാണ്.ഇപ്പോള്‍ തളിപ്പറമ്പില്‍ പ്രവര്‍ത്തിച്ചുവരുന്ന ആംഡ് റിസര്‍വ്വ് ഉല്‍പ്പെടെ എല്ലാ ഓഫീസുകളും പരിയാരത്തേക്ക് മാറ്റും.എന്നാല്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ആസ്ഥാനം മാങ്ങാട്ടുപറമ്പില്‍ തുടും. ഇവിടെ പുതിയ ഓഫീസ് നിര്‍മ്മിക്കാന്‍ കെ.എ.പിയിലെ ഒരേക്കര്‍ ഭൂമി വിട്ടുനല്‍കിയിട്ടുണ്ട്.2021 ജനുവരി 1 ന് നിലവില്‍ വന്ന കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയുടെ ആസ്ഥാനം ആദ്യഘട്ടത്തില്‍ മാങ്ങാട്ടുപറമ്പ് കെ.എ.പി ബറ്റാലിയനില്‍ ആയിരുന്നെങ്കിലും പിന്നീട് പോലീസ് മേധാവിയുടെ ഓഫീസ് ഒഴികെ മറ്റെല്ലാ ഓഫീസുകളും തളിപ്പറമ്പ് പോലീസ് സബ്ഡിവിഷന്‍ ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു.ആംഡ് റിസര്‍വ്വ്, ജില്ലാ ക്രൈം റിക്കാര്‍ഡ് ബ്യൂറോ, നാര്‍ക്കോട്ടിക് സെല്‍, ക്രൈംഡിറ്റാച്ച്‌മെന്റ്, വിമന്‍സ് സെല്‍ എന്നിവയാണ് തളിപ്പറമ്പില്‍ പ്രവര്‍ത്തിക്കുന്നത്.ജില്ലാ സ്‌പെഷ്യല്‍ബ്രാഞ്ചിന് മാങ്ങാട്ടുപറമ്പില്‍ പ്രത്യേകം ഓഫീസ് സ്ഥാപിച്ചിട്ടുണ്ട്.പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂര്‍ സബ് ഡിവിഷനുകളിലെ 19 പോലീസ് സ്‌റ്റേഷനുകളാണ് കണ്ണൂര്‍ റൂറല്‍ പോലീസ് ജില്ലയിലുള്ളത്. റൂറല്‍ പോലീസിന് സ്ഥിരം ആസ്ഥാനം വേണമെന്ന ആലോചന ഏതാനും നാളുകളായി സജീവമായി വരികയായിരുന്നു.ഡി.ജി.പിയുടെ നിര്‍ദ്ദേശപ്രകാരം പയ്യന്നൂര്‍ ഡി.വൈ.എസ്.പി കെ.ഇ.പ്രേമചന്ദ്രന്‍ പ്രാഥമിക പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.എം.വിജിന്‍ എം.എല്‍.എയും പോലീസ് ആസ്ഥാനം പരിയാരത്തേക്ക് വരുന്നതില്‍ പ്രത്യേകം താല്‍പര്യമെടുത്തു.ഇരുവരും സംയുക്തമായി പരിയാരത്തെ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.മെഡിക്കല്‍ കോളേജിന് പുറകിലായി പരിയാരം ഔഷധിയുടെ കയ്യിലുള്ള സ്ഥലത്തുനിന്നും 10 ഏക്കര്‍ സ്ഥലമാണ് റൂറല്‍ പോലീസ് ആസ്ഥാനത്തിന് ആനുവദിച്ചിരിക്കുന്നത്.ഇത് അളന്നുതിരിക്കുന്ന ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്ന് കടന്നപ്പള്ളി വില്ലേജ് ഓഫീസര്‍ അറിയിച്ചു. പത്തേക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കപ്പെടുന്ന ആസ്ഥാനത്തിന്റെ പ്രവേശനകവാടം കടന്നപ്പള്ളി-ചന്തപ്പുര റോഡിലൂടെ ആയിരിക്കും.പോലീസ് ആസ്ഥാനത്തിന് പുറമെ ജില്ലാ പോലീസ് മേധാവിയുടെത് ഉള്‍പ്പെടെ ജിവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളും ഇവിടെ നിര്‍മ്മിക്കും.ഭാവിയിലെ വികസന സാധ്യതകള്‍ കൂടി പരിഗണിച്ചാണ് 10 ഏക്കര്‍ സ്ഥലം തന്നെ ലഭ്യമാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha