ദേശീയ പാതയിൽ ബസും ലോറിയും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ദേശീയ പാതയിൽ ബസും ലോറിയും കാറും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്കേറ്റു. ദേശീയ പാതയിൽ കെ എ എച് ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്. കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രണവം ബസ്, മുന്നിൽ പോവുകയായിരുന്ന ഒരു വാഹനം പെട്ടെന്ന് ബ്രേകിട്ടപ്പോൾ നിർത്തുകയായിരുന്നു.
ഇതോടെ പിന്നാലെ വരികയായിരുന്ന ലോറി ബസിൽ ഇടിച്ചു. ലോറിക്ക് പിന്നിൽ ഇനോവ കാറും ഇടിച്ചു. ബസിൽ ഉണ്ടായിരുന്നവർക്കാണ് കാര്യമായി പരുക്കേറ്റത്. പരുക്കേറ്റവരെ ചെറുവത്തൂർ കെ എ എച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരം അറിഞ്ഞ് ചന്തേര പൊലീസും സ്ഥലത്ത് എത്തിയിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha