ഇരിട്ടി ബസ്റ്റാൻഡിൽ ലോ​ഡിം​ങ് തൊ​ഴി​ലാ​ളി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മം : പ്രതി പിടിയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇ​രി​ട്ടി: പ​ഴ​യ ബ​സ്റ്റാ​ന്റി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കു​ക​യി​രു​ന്ന ലോ​ഡിം​ങ് തൊ​ഴി​ലാ​ളി​യെ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്ത് പ​റ​മ്പി​ലെ ഇ​സ്മാ​യി​ലി​നെ​യാ​ണ് (48) പൊലീസ് പിടികൂടിയത്.
പേ​രാ​വൂ​ർ മു​രി​ങ്ങോ​ടി പെ​രു​മ്പു​ന്ന സ്വ​ദേ​ശി​യും ലോ​ഡിം​ങ് തൊ​ഴി​ലാ​ളി​യു​മാ​യ അ​ര​യാ​ക്കൂ​ൽ അ​ബ്ദു​ൽ നാ​സ​റി​നെ​യാ​ണ്(49) പ്ര​തി കു​ത്തി പ​രിക്കേ​ൽ​പ്പി​ച്ച​ത്. ഇ​രി​ട്ടി പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ.​എം പി.ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീസ് സം​ഘം ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സും ബാങ്ക് ഓഫ് ബറോഡയും സംയുക്തമായി ഈ മാസം 16 മുതല്‍ ലോണ്‍ മേള നടത്തുന്നു

ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു സം​ഭ​വം. ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന മ​ക​ളു​ടെ അ​ടു​ത്ത് പോ​കാ​നാ​യി രാ​ത്രി എ​ട്ടോ​ടെ ഇ​രി​ട്ടി പ​ഴ​യ ബ​സ് സ്റ്റാ​ന്റി​ൽ ബ​സ് കാ​ത്തു നി​ൽ​ക്കവെയാണ് സംഭവം.

ക​ഴു​ത്തി​നും ചെ​വി​ക്കും മു​റി​വേ​റ്റ ഇ​യാ​ളെ ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നാ​സ​റി​ന്റെ പ​രാ​തി​യി​ൽ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത പൊ​ലീസ് പ്ര​തി​യെ ഇ​ന്ന​ലെ രാ​വി​ലെ അ​റ​സ്റ്റ് ​ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha