കണ്ണൂർ
ബി.ജെ.പിയും ആർ.എസ്.എസും സുഭാഷ് ചന്ദ്രബോസിനെ ഏറ്റെടുക്കാൻ ശ്രമിക്കുന്നത് വലിയ വിരോധാഭാസമാണെന്ന് കെ.സി ഉമേഷ് ബാബു അഭിപ്രായപ്പെട്ടു. ഹിന്ദു മഹാസഭയെയും തീവ്ര ഹിന്ദുത്വ ആശയങ്ങളെയും എപ്പോഴും രൂക്ഷമായി വിമർശിച്ചിരുന്ന നേതാവായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ്. നേതാജിയുടെ 125-ാം ജന്മവാർഷികാചരണ കമ്മിറ്റി സംഘടിപ്പിച്ച ആചരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹിന്ദു മഹാസഭയോടും തീവ്ര ഹിന്ദുത്വ ആശയങ്ങളോടും എപ്പോഴും രൂക്ഷ വിമർശം പുലർത്തിയ നേതാവാണ് നേതാജി സുഭാഷ് ചന്ദ്രബോസ്. ഇന്ത്യ ഒരു സോഷ്യലിസ്റ്റ് ഇന്ത്യയാവണം എന്നദ്ദേഹം ആഗ്രഹിച്ചു. ഇന്ത്യൻ ഇടതു പക്ഷത്തിന് നിർണായക സ്വാധീനം ചെലുത്തിയത് സുഭാഷ് ബോസിന്റെ പൈതൃകമാണ്. ഇന്നിപ്പോൾ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ യാതൊരു പങ്കും വഹിക്കാത്തവർ സുഭാഷ് ചന്ദ്രബോസടക്കമുള്ള നേതാക്കളെ തെറ്റായ വ്യാഖ്യാനങ്ങളിലൂടെ തങ്ങളുടെ പക്ഷക്കാരാക്കാനുള്ള ശ്രമം യഥാർത്ഥ ചരിത്ര വസ്തുതകളെ വിലയിരുത്തി ചെറുക്കാൻ ഇടതുപക്ഷക്കാർക്കും കമ്മ്യൂണിസ്റ്റുകൾക്കുമാവണം. അദ്ദേഹം പറഞ്ഞു.
നേതാജി സുഭാഷ് ചന്ദ്രബോസ് 125-ാം ജന്മശതാബ്ദിയാചരണ കമ്മിറ്റി സംസ്ഥാന കൺവീനർ എൻ.കെ ബിജു മുഖ്യപ്രസംഗം നടത്തി. എല്ലാത്തരം ചൂഷണങ്ങളിൽ നിന്നും അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളെ മോചിപ്പിക്കുക എന്നതാണ് പൂർണ്ണസ്വരാജ് എന്നതിന്റെ അർത്ഥമെന്നാണ് നേതാജി ഉദ്ബോധിപ്പിച്ചത്. പൂർത്തീകരിക്കപ്പെടാത്ത അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ പൂർത്തീകരിക്കാൻ മുന്നോട്ടു വരിക എന്നതാണ് അദ്ദേഹത്തെ സ്മരിക്കുന്നവരുടെ കടമ എന്നും മുഖ്യ പ്രസംഗം നടത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ആചരണ കമ്മിറ്റി ജില്ലാ കൺവീനർ പ്രൊഫ.കെ.പി സജി അധ്യക്ഷനായി. ഡോ.ഡി.സുരേന്ദ്രനാഥ്, അനൂപ് ജോൺ , മേരി എബ്രഹാം ,എം കെ ജയരാജൻ എന്നിവർ പ്രസംഗിച്ചു. അഡ്വ.പി.സി. വിവേക് സ്വാഗതവും രശ്മി രവി നന്ദിയും പറഞ്ഞു..
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു