അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല; കരൾ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 8 January 2023

അഞ്ജുശ്രീയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ല; കരൾ പ്രവർത്തനരഹിതമായെന്ന് റിപ്പോർട്ട്


കാസർകോട്∙ കാസർകോട്ടെ അഞ്ജുശ്രീ(19)യുടെ മരണം ഭക്ഷ്യവിഷബാധയെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. കരൾ പ്രവർത്തന രഹിതമായെന്നും മഞ്ഞപ്പിത്തം പിടിപെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ വ്യക്തതയ്ക്കായി അഞ്ജുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്ക്ക് അയച്ചു.

അതേസമയം, അഞ്ജുശ്രീയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണത്തിൽനിന്നുള്ള വിഷം അല്ലെന്നാണ് ഫൊറൻസിക് സർജന്റെ നിഗമനം. വിഷം ഏതെന്ന് കണ്ടെത്താൻ വിദഗ്ധപരിശോധന നടത്തും. വിഷം കരളിന്റെ പ്രവർത്തനത്തെ ബാധിച്ചെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog