കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ ഒരുദിവസം മാത്രമാക്കി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo





കണ്ണൂരിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ആഴ്ചയില്‍ ഒരുദിവസം മാത്രമാക്കി. വെള്ളിയാഴ്ച മാത്രമാകും ഇനി സര്‍വിസ്. നേരത്തെ ആഴ്ചയില്‍ ഞായര്‍, ചൊവ്വ ദിവസങ്ങളിലായി രണ്ട് സര്‍വിസ് ഉണ്ടായിരുന്നു. അടുത്ത വെള്ളിയാഴ്ച മുതല്‍ പുതിയ ഷെഡ്യൂള്‍ നിലവില്‍ വരും. കോഴിക്കോട്ടേക്ക് ആഴ്ചയില്‍ നിലവിലുള്ള അഞ്ച് ഷെഡ്യൂള്‍ തുടരും. ബുധന്‍, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലാണ് സര്‍വിസ്. അതേസമയം, തിരക്കേറിയ സീസണ്‍ അവസാനിച്ചതോടെ, ടിക്കറ്റ് നിരക്കില്‍ കുറവു വന്നിട്ടുണ്ട്. കണ്ണൂരിലേക്ക് ഏറ്റവും കുറഞ്ഞ നിരക്ക് 37 ദീനാറിലും കോഴിക്കോട്ടേക്ക് 43 ദീനാറിലുമെത്തി. ഫെബ്രുവരി 14വരെ യാത്ര ചെയ്യുന്നവര്‍ക്ക് ബാഗേജ് 30 കിലോയില്‍നിന്ന് 40 കിലോ ആക്കിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha