പോർച്ചുഗലിന്റെ പുതിയ പരിശീലകനായി റോബർട്ടോ മാർട്ടിനസ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ലോകകപ്പിലെ തോൽവിക്ക് ശേഷം പോർച്ചുഗൽ ഫുട്‌ബോൾ ടീമിന് പുതിയ പരിശീലകൻ. ഫെർണാണ്ടോ സാന്റോസിന്റെ പകരക്കാരനായി റൊബർട്ടോ മാർട്ടിനസിനെയാണ് നിയമിച്ചത്. പുതിയ കോച്ചായി റോബർട്ടോ മാർട്ടിനസിനെ നിയമിച്ച കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പോർച്ചുഗൽ ടീം ആരാധകരെ അറിയിച്ചത്
റോബർട്ടോ മാർട്ടിനസ് ബെൽജിയത്തിന്റെ മുൻ പരിശീലകനാണ്. ലോകകപ്പിൽ ബെൽജിയത്തിന്റെ പരാജയത്തോടെയാണ് പരിശീലക സ്ഥാനത്ത് നിന്നും രാജിവെച്ചത്. ഖത്തർ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ബെൽജിയം പുറത്തായിരുന്നു. മാർട്ടിനസ് പരിശീലക സ്ഥാനത്ത് വന്നതിന് ശേഷം കളിച്ച 80 മത്സരങ്ങളിൽ 56 എണ്ണത്തിൽ വിജയിച്ചിട്ടുണ്ട്. 13 സമനിലകളും 11 തോൽവിയും നേരിട്ടു. 2018 ലെ ലോകപ്പിൽ ടീമിനെ മൂന്നാം സ്ഥാനത്തെത്തിച്ചതാണ് വലിയ നേട്ടം. സ്വാൻസീ സിറ്റി, വിഗാൻ അത്ലെറ്റിക്, എവർട്ടൺ തുടങ്ങിയ ക്ലബ്ലുകളേയും മാർട്ടിനസ് പരിശീലിപ്പിച്ചിട്ടുണ്ട്.

മാർട്ടിനസിന്റെ വരവോടെ പോർച്ചുഗൽ കൂടുതൽ കരുത്തരാവും എന്നാണ് ആരാധകരും കരുതുന്നത്. ഖത്തർ ലോകകപ്പിൽ നോക്കൗട്ട് മത്സരങ്ങളിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോയെ ടീമിൽ ഉൾപ്പെടുത്താതിൽ വലിയ വിമർശനങ്ങൾ ആരാധകർ ഉയർത്തിയിരുന്നു. പുതിയ പരിശീലകനായി മാർട്ടിനസ് വരുന്നതോടെ ഇതിന് മാറ്റമുണ്ടാവുമെന്നാണ് ആരാധകർ കരുതുന്നത്. ഖത്തർ ലോകകപ്പിൽ ക്വാർട്ടർ കടക്കാൻ പറങ്കിപ്പടയ്ക്ക് ആയിരുന്നില്ല. ആഫ്രിക്കൻ ടീം മൊറോക്കയാണ് പോർച്ചുഗലിനെ വീഴ്ത്തിയത്


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha