പാനൂർ ബൈപ്പാസ് റോഡിൽ കുണ്ടും കുഴിയുമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പാനൂർ: പാനൂർ ബൈപ്പാസ് റോഡിൽ കുണ്ടും കുഴിയും രൂപപ്പെട്ടിട്ട് മാസങ്ങളായി . കുഴി അടക്കാനുള്ള യാതൊരു നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. ബൈപ്പാസ് റോഡിൽ കെപിഎ റഹീം മാസ്റ്ററുടെ വീടിനു മുന്നിലാണ് ആഴത്തിലുള്ള കുഴികൾ രൂപപ്പെട്ടത്. റോഡ് തകർന്നതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. ജംഗ്ഷനിൽ ട്രാഫിക് കുരുക്ക് അനുഭവപ്പെടുന്നതിനാൽ കൂടുതൽ വാഹനങ്ങൾ ബൈപ്പാസ് റോഡ് വഴി കടന്നുപോകുന്നുണ്ട്. ഇരുചക്ര വാഹനങ്ങ ളാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. ബൈപ്പാസ് റോഡ് നവീകരിക്കാൻ വേണ്ട നടപടികൾ അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha