കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 17 January 2023

കൂട്ടുപുഴയിൽ മയക്കുമരുന്നുമായി യുവാവ് പിടിയിൽ


ഇരിട്ടി : മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി യുവാവിനെ എക്സൈസ് ഇൻസ്പെക്ടർ കെ. പി .ഗംഗാധരനും സംഘവും പിടികൂടി. കണ്ണൂർ അലവിൽ സ്വദേശി പി.കെ. നിഷാന്തിനെ (47)യാണ്
കൂട്ടുപുഴ എക്സൈസ് ചെക് പോസ്റ്റിലെ പരിശോധനക്കിടയിൽ പിടികൂടിയത്. യുവാവിൽ നിന്നും മാരക ലഹരിമരുന്നായ 320 മില്ലിഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. റെയ്ഡിൽ പ്രിവൻ്റിവ് ഓഫീസർ ശ്രീനിവാസൻ പി വി, ഗ്രേഡ് പ്രിവൻ്റീവ് ഓഫീസർ രാജേഷ് ശങ്കർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജിത്ത് ടി വി, സിനോജ് വി, ഷൈന വി കെ എന്നിവരും ഉണ്ടായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog