കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്‌സിന് നേരെ ആക്രമണം. അത്യാഹിത വിഭാഗത്തില്‍ രോഗിക്കൊപ്പം വന്നയാളാണ് നഴ്‌സിനെ പിടിച്ച് തള്ളിയത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്‌വന്നിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.
കാലിലെ മസിലുമായി ബന്ധപ്പെട്ട പ്രശ്‌നവുമായി ചികിത്സക്കെത്തിയ രോഗിയുടെ കൂടെവന്നയാളാണ് നഴ്‌സ് മുഹമ്മദ് ഷംസീറിനെ തള്ളിയത്. മസിലുമായി ബന്ധപ്പെട്ട പ്രശ്‌നം മുന്‍പ് വന്നപ്പോള്‍ സാധാരണയായി രോഗിക്ക് മറ്റൊരു ഇഞ്ചക്ഷന്‍ ആണ് കൊടുക്കുന്നത് പറഞ്ഞ് രോഗിയെ അവിടെ നിന്നും മാറ്റാന്‍ തീരുമാനിച്ചു. ഇതിനെചൊല്ലി സംസാരിക്കുന്നതിനിടയിലാണ് രോഗിയുടെ കൂടെവന്നയാള്‍ പ്രകോപിതനായി നഴ്‌സിനെ തള്ളിയത്. ഈ ഇഞ്ചക്ഷന്‍ നല്‍കിയാല്‍ എന്താണ് കുഴപ്പമെന്ന് ചോദിച്ചതിനാണ് ഇയാള്‍ ദേഷ്യപ്പെട്ടത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു