വറ്റൽ മുളക് വില കുതിക്കുന്നു :- സപ്ലെക്കോയിലും മുളക് ക്ഷാമം രൂക്ഷം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 21 January 2023

വറ്റൽ മുളക് വില കുതിക്കുന്നു :- സപ്ലെക്കോയിലും മുളക് ക്ഷാമം രൂക്ഷം

തൃശ്ശൂർ: പൊതുവിപണിയിൽ വറ്റൽ മുളകുവില 300 രൂപ കടന്നതോടെ സപ്ലൈകോ സ്റ്റോറുകളിൽ വൻതിരക്ക്. സ്റ്റോറുകളിൽ മുളകെത്തിയാൽ ഉടനെ തീരുന്ന സ്ഥിതി. തിരക്കുകാരണം ടോക്കൺവഴിയാണ് വിതരണം. ഇതുവാങ്ങാൻ പുലർച്ചെ അഞ്ചിന് വരി തുടങ്ങുന്ന സ്റ്റോറുകളും ഉണ്ട്.


മുളക് സ്റ്റോക്ക് വന്നതറിയാൻ ചിലയിടത്ത് വാട്സാപ്പ് ഗ്രൂപ്പുകളും ഉണ്ട് സമീപത്തെ വീട്ടുകാരോ സ്ഥാപനങ്ങളിലെ ജീവനക്കാരോ ആണ് അഡ്മിൻ. ഒരു കാർഡ് ഉടമയ്ക്ക് സബ്സിഡി നിരക്കിൽ അരക്കിലോ മുളകാണ് കിട്ടുക. 39 രൂപയാണിതിന് സപ്ലൈകോയിൽ. സബ്സിഡിയില്ലാതെ 280 രൂപയ്ക്ക് ഒരുകിലോവരെ നൽകിയിരുന്നതാണ്.
ലഭ്യത കുറഞ്ഞപ്പോൾ പരിമിതപ്പെടുത്തിയതാണെന്ന് സപ്ലൈകോ അധികൃതർ പറഞ്ഞു. സ്റ്റോറുകളിൽ ഒരുദിവസം 150 മുതൽ 200 വരെ ടോക്കണാണ് കൊടുക്കുന്നത്. മറ്റു സാധനങ്ങളുണ്ടെങ്കിലും മുളകിനാണ് ആവശ്യക്കാർ കൂടുതൽ. ഒരുവർഷം മുൻപുവരെ 160, 180 രൂപ നിലവാരത്തിൽ ഉണ്ടായിരുന്നത് കഴിഞ്ഞ ഫെബ്രുവരിയിലാണ് 200 കടന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog