പാനൂർ സംഘർഷ മേഖലയാക്കാനുള്ള ശ്രമം ചെറുക്കണം: സിപിഐ എം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 18 January 2023

പാനൂർ സംഘർഷ മേഖലയാക്കാനുള്ള ശ്രമം ചെറുക്കണം: സിപിഐ എംപനക്കാട്ട് കുറുമ്പക്കാവ് തിറമഹോത്സവത്തിനിടെയാരംഭിച്ച സംഘർഷം മറയാക്കി നാട്ടിലാകെ ആക്രമണം നടത്താനുള്ള സംഘപരിവാർ ആർഎസ്എസ് നീക്കങ്ങൾ തിരിച്ചറിയാനും അപലപിക്കാനും മുഴുവൻ ജനാധിപതൃ വിശ്വാസികളും മുന്നോട്ട് വരണമെന്ന് സിപിഐ എം പാനൂർ ഏരിയാ കമ്മിറ്റി അഭ്യർഥിച്ചു പാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റും നഗരസഭാ സ്ഥിരംസമിതി ചെയർമാനുമായ കെ പി ഹാഷീമിനെ കൊലപ്പെടുത്താനുള്ള ശ്രമം പ്രതിഷേധാർഹമാണ്. ക്ഷേത്രങ്ങളെയും , വിശ്വാസത്തെയും മറയാക്കി നാടിനെ വർഗീയവൽക്കരിക്കാനും കലാപാന്തരീക്ഷം ലക്ഷ്യംവച്ചുള്ളതാണ്. ജനപ്രതിനിധിക്കു നേരെ ആക്രമണം നടത്തിയവർക്കെതിരെ കർശന നിലപാടെടുത്ത് നാട്ടിൽ സമാധാന അന്തരീക്ഷം ഉറപ്പുവരുത്താൻ പൊലീസ് തയ്യാറാകണമെന്ന് സിപിഐ എം പാനൂർ ഏരിയാ കമ്മിറ്റി വാർത്താകുറിപ്പിൽ അഭ്യർഥിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog