തലശ്ശേരി: തലശ്ശേരി- മാഹി ബൈപാസ് നിര്‍മാണത്തിന് വെള്ളവുമായി പോവുന്ന ടാങ്കര്‍ ലോറിയില്‍ നിന്ന് ഡീസല്‍ ചോര്‍ന്നതിനെ തുടര്‍ന്ന് നഗരത്തില്‍ ഇരുചക്രവാഹനങ്ങള്‍ റോഡില്‍ തെന്നിവീണു.വീഴ്ചയില്‍ ഏതാനും പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച ഉച്ചക്ക് ശേഷമാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്ന് തലശ്ശേരി വഴി പോകുന്നതിനിടയിലാണ് ടാങ്കര്‍ ലോറിയില്‍ നിന്ന് ഡീസല്‍ ചോര്‍ന്നത്. ജില്ല കോടതി പരിസരം, സ്റ്റേഡിയം പരിസരം, ജനറല്‍ ആശുപത്രി കവല, ലോഗന്‍സ് റോഡ് എന്നിവിടങ്ങളിലാണ് ഡീസല്‍ ചോര്‍ന്ന് ഇരുചക്ര വാഹനങ്ങള്‍ റോഡില്‍ തെന്നിവീണത്.
വിവരമറിഞ്ഞയുടന്‍ അഗ്നിരക്ഷസേനയെത്തി റോഡില്‍ പൂഴി വിതറിയാണ് കൂടുതല്‍ അപകടം ഒഴിവാക്കിയത്. ഡീസല്‍ ടാങ്കില്‍ നിന്നുള്ള പൈപ്പ് തകരാറായതാണ് ചോര്‍ച്ചക്ക് കാരണമെന്ന് ടാങ്കര്‍ ലോറി ഡ്രൈവര്‍ പറഞ്ഞു. ഡീസല്‍ ചോര്‍ച്ചയെ തുടര്‍ന്ന് മുകുന്ദ് ജങ്ഷനില്‍ ലോറി നിര്‍ത്തിയിട്ടു. വൈകീട്ട് മറ്റൊരു ടാങ്കര്‍ ലോറി കൊണ്ടുവന്ന് മാഹി ബൈപാസിലേക്കുള്ള വെള്ളം അതിലേക്ക് മാറ്റുകയായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു