കണിച്ചാർ - കോളയാട് ഉരുൾപൊട്ടൽ പഠനറിപ്പോർട്ട് പുസ്തമായി -പ്രകാശന ചെയ്തു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണിച്ചാർ - കോളയാട് ഉരുൾപൊട്ടൽ പഠനറിപ്പോർട്ട് പുസ്തമായി -പ്രകാശന ചെയ്തു.

 ശാസ്ത്രം ജനനന്മക്ക്
ശാസ്ത്രം നവകേരളത്തിന്
ജനകീയ കേമ്പയിൻ്റെ
ഭാഗമായി കേരള ശാസ്ത്ര സാഹിത്യ പരിഷത് തയ്യാറാക്കിയ പഠന റിപ്പോർട്ട് - ഉരുൾ പൊട്ടലും കേരള പരിസ്ഥിതിയും കോളയാട് - കണിച്ചാർ അനുഭവങ്ങൾ- പഠന
പുസ്തകം പുറത്തിറങ്ങി.
 കണ്ണൂർ സർവകലാശാല യുടെ സാങ്കേതിക സഹകരണത്തോടെ ആയിരുന്നു പഠനം.

പുസ്തകം കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ
ഡോ..ഗോപിനാഥ് രവീന്ദ്രൻ പ്രകാശനം ചെയ്തു. യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ജോബി കെ ജോസ് പുസ്തകം ഏറ്റു വാങ്ങി.

ജനകീയ കേമ്പയിൻ്റെ ഭാഗമായി പുതിയ അറിവുകൾ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും കേരളത്തെ സംവാദാത്മകമാക്കുകയും ചെയ്യാൻ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ലക്ഷ്യമിടുന്നു.
ഇതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലയിലെ കോളയാട് കണിച്ചാർ പഞ്ചായത്തുകളിലെ ഉരുൾപൊട്ടലുമായി ബന്ധപെട്ട പഠനമാണ് 
പേരാവൂർ മലബാർ ബിഎഡ് കോളേജ്, കണ്ണൂർ യൂനിവേഴ്സിറ്റിയുടെ ഭൂമിശാസ്ത്ര പരിസ്ഥിതി വകുപ്പുകൾ വിവിധ മേഖലകളിലെ വിഷയ വിദഗ്ധർ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങി ജനകീയ പങ്കാളിതത്തോടെ ആ ണ് ഈ പഠനം പൂർത്തിയാക്കിയത്.

കേരളത്തിലെ സമകാലിക പരിസ്ഥിതി പ്രശ്നങ്ങളുടെ അപഗ്രഥനത്തിന് സഹായകരമായ പുസ്തകമാണിത്.
പ്രകാശന ചടങ്ങിൽ ഡോ. ടി.കെ പ്രസാദ് (കണ്ണൂർ സർവകലാശാലാ ഭൗമ ശാസ്ത്ര വിഭാഗം മേധാവി )
ഡോ.കെ.ഗീതാനന്ദൻ ,
കെ.വിനോദ് കുമാർ ( ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന നിർവ്വാഹക സമിതി അംഗം)
പി.കെ.സുധാകരൻ (ശാസ്ത്രസാഹിത്യ പരിഷത്ത് കണ്ണൂർ ജില്ല പ്രസിഡണ്ട്)
എം.വി മുരളീധരൻ ( പOന സംഘം അംഗം)
സാജു കെ (സെനറ്റ് മെമ്പർ)

 ഡോ.കെ ടി ചന്ദ്രമോഹൻ (സിൻഡിക്കേറ്റ് അംഗം)
എന്നിവർ പങ്കെടുത്തു. കണ്ണൂർ ജില്ലയിൽ 16 പഠനങ്ങളാണ് കേരള പദയാത്രയുടെ ഭാഗമായി പരിഷത്ത് പുസ്തക മായി മാറ്റുന്നതെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

കേരള പദയാത്രയുടെ മുന്നോടിയായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട് കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ കണ്ണൂർ യൂനിവേഴ്സിറ്റിയിൽ പ്രകാശനം ചെയ്യുന്നു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha