റെയിൽവേ ഭൂമി സ്വകാര്യ കമ്പനിക്ക് പാട്ടത്തിന്‌ നൽകിയത്‌ പ്രതിഷേധാർഹം; ബഷീർ കണ്ണാടിപ്പറമ്പ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : കണ്ണൂർ റെയിൽവേയുടെ അടിസ്ഥാന വികസനങ്ങൾക്ക് തുരങ്കം വെക്കുന്നതാണ്‌ കണ്ണൂർ റെയില്‍വെ സ്റ്റേഷൻ ഭൂമി സ്വകാര്യ കമ്പനിക്ക്‌ ദീർഘകാല പാട്ടത്തിന്‌ നൽകിയ കേന്ദ്ര സർക്കാർ നിലപാടെന്നും ഇതിനെതിരെ ബഹുജന പ്രതിഷേധം ഉയരണമെന്നും എസ്.ഡി.പി.ഐ ജില്ലാ ജനറൽ സെക്രട്ടറി ബഷീർ കണ്ണാടിപ്പറമ്പ് പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു. 

കണ്ണൂർ റെയിൽവ സ്റ്റേഷന്‍ പരിസരത്തെ ഏഴ് ഏക്കര്‍ ഭൂമിയാണ്‌ ആദ്യഘട്ടത്തിൽ സ്വകാര്യ കമ്പനിക്ക്‌ 45 വർഷം പാട്ടത്തിന്‌ നൽകിയിട്ടുള്ളത്‌. മൊത്തം 48 ഏക്കർ ഭൂമിയാണ്‌ പാട്ടത്തിന്‌ വെച്ചിട്ടുള്ളത്‌. 

ടെക്സ് വർത്ത് ഇന്റർനാഷണൽ എന്ന സ്വകാര്യ കമ്പനിക്കാണ് ഭൂമി പാട്ടത്തിന് നൽകിയിരിക്കുന്നത്.
ഇതോടെ ജില്ലയിലെ ട്രെയിൻ യാത്രക്കാരും പൊതുജനങ്ങളും ജനപ്രതിനിധികളും ദീർഘകാലമായി ആവശ്യപ്പെടുന്ന നാല്, അഞ്ച് പ്ലാറ്റ്ഫോം, പിറ്റ് ലൈൻ എന്നിവയുടെ സാധ്യത ഇല്ലാതാവും. ട്രെയിൻ യാത്രക്കാരുടെ എണ്ണം ദിനംപ്രതിയെന്നോണം വർധിക്കുമ്പോഴും ദീർഘ - ഹ്രസ്വ ദൂര തീവണ്ടികൾ അനുവദിക്കുന്നതിലും കേന്ദ്രം സർക്കാർ വിവേചനമുണ്ട്. ഇതിന്റെ തുടർച്ചയാണ് കണ്ണൂരിന്റെ അടിസ്ഥാന റെയിൽവേ വികസനത്തെ പോലും ഇല്ലായ്മ ചെയ്യുന്ന പുതിയ നടപടി.
റെയില്‍വെ ലാന്റ്‌ ഡവലപ്‌മെന്റ്‌ അതോറിറ്റിയുടെ ഇത്തരം ജനവിരുദ്ധ നടപടി അംഗീകരിക്കാനാവില്ല.  

നല്ല നിലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റുതുലയ്ക്കാൻ ഉൽസാഹിക്കുന്ന കേന്ദ്രസർക്കാർ ജനങ്ങളുടെ യാത്ര പോലും മുട്ടിച്ച് വൻകിട കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് താൽപ്പര്യം കാട്ടുന്നത്.

കണ്ണൂർ റെയില്‍വെ സ്റ്റേഷന്റെ വികസനത്തിനും നഗര വികസനത്തിനും തടസ്സം നിൽക്കുന്ന റെയില്‍വെ ലാന്‍റ് ഡവലെപ്മെന്റ്‌ അതോറിറ്റി നടപടി തിരുത്തണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha