സ്വർണ്ണക്കപ്പ് ആർക്ക്…? കലോത്സവ വേദിയിൽ മൂന്ന് ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം
കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനം മത്സരങ്ങൾ അവസാനിച്ചപ്പോൾ ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 458 പോയിന്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 453 പോയിന്റുമായി തൊട്ടുപിന്നിൽ കോഴിക്കോടുണ്ട്.
നിലവിലെ ചാമ്പ്യൻമാരായ പാലക്കാട് 448 പോയിന്റുമായി തൊട്ടു പിന്നിലാണ്. കലോത്സവത്തിന്റെ മൂന്നാം ദിനം 56 ഇനങ്ങളിലാണ് മത്സരം. തിരുവാതിര, ഓട്ടം തുള്ളൽ, ചവിട്ടുനാടകം തുടങ്ങിയ മത്സരങ്ങ ഇനങ്ങളാണ് ഇന്ന് വേദിയിൽ എത്തുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു