കുടിവെള്ള പദ്ധതി പാഴായി കിണർ തകർന്ന് കാടുകയറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoപാനൂർ: രണ്ട് ദശാബ്ദക്കാലം മുൻപ് ഏറെ പ്രതീക്ഷയോടെ സ്ഥാപിക്കപ്പെട്ട കുടിവെള്ള പദ്ധതിയെ അധികാരികൾ മറന്നു. ഇരുപത്തിരണ്ട് വർഷം മുൻപേ ഉദ്ഘാടനം ചെയ്യപ്പെട്ട കണ്ണംവെള്ളി തെരു കുടിവെള്ള പദ്ധതിയാണ് തീർത്തും പാഴായ നിലയിലായത്.ഈ പദ്ധതി പ്രകാരം ഇതുവരെ ഒരു തുള്ളി വെള്ളം പോലും ഒരാൾക്കും ലഭിച്ചിട്ടില്ല.2000ത്തിൽ എം.പി ഫണ്ട് ഉപയോഗിച്ച് പെരിങ്ങളം ഗ്രാമപഞ്ചായത്ത് നിർമ്മിച്ചതാണ് കണ്ണം വെള്ളി തെരു കുടിവെള്ള പദ്ധതി. ഇന്ന് പെരിങ്ങളം പാനൂർ നഗരസഭയുടെ ഭാഗമാണ്. പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച കിണർ ഇടിഞ്ഞു വൃത്തിഹീനമായി കാടുകയറി കിടക്കുന്നു.മോട്ടോർ കേടായി കിടക്കുന്നു. ടാങ്ക് നോക്കുകുത്തിയായി.
കിണറിന്റെ പരിസരത്തേക്ക് പോകാൻ പറ്റാത്ത രീതിയിൽ കാട് കയറി കിടക്കുകയാണ്.

കിണർ ഇടിഞ്ഞു താണത് സമീപത്തെ വീടിന് ഭീഷണി ആയിരിക്കുകയാണ്. കിണർ ഇനിയും ഇടിഞ്ഞു താഴ്ന്നാൽ വീടിന് കേടുപാടു സംഭവിക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.

വേനൽക്കാലത്ത് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന പ്രദേശമാണ് ഇത്.
ഇപ്പോൾ പാനൂർ നഗരസഭയിലെ 11-ാം വാർഡിലാണ് കിണറും പമ്പ് ഹൗസും ഉള്ളത്. കുടിവെള്ള പദ്ധതി പുനരുജ്ജീവിപ്പിക്കാൻ നഗരസഭയുടെ ഭാഗത്ത് നിന്നും യാതൊരു ശ്രമവും ഉണ്ടാകുന്നില്ല.

ഗുണഭോക്താക്കളാണ് വൈദ്യുതി ചാർജ് പോലും അടക്കുന്നത്.വലിയ പ്രതീക്ഷയിൽ സ്ഥാപിച്ച പദ്ധതി തകർന്നതിൽ നാട്ടുകാർ അമർഷത്തിലാണ്. വേനൽക്കാലം ആരംഭിക്കുന്നതിനു മുന്നേ കിണർ നവീകരിച്ച് കുടിവെള്ള പദ്ധതി ഉപയോഗപ്രദമാക്കിയാൽ നിരവധി കുടുംബങ്ങൾക്ക് ഉപകാരപ്രദമാകും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha