മൊകേരി ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ ഗ്രാമസഭ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 29 January 2023

മൊകേരി ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ ഗ്രാമസഭ



കണ്ണൂർ ജില്ലയിലെ ആദ്യത്തെ ജൈവ വൈവിധ്യ ഗ്രാമസഭ മൊകേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ
പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എ. ശൈലജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സെക്രട്ടറി എം. രമേശ് ബാബു സ്വാഗതവും
പഞ്ചായത്ത് പ്രസിഡണ്ട് പി.വത്സൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജൈവ വൈവിധ്യ പരിചയം എന്ന വിഷയത്തിൽ ഡോ: പി. ദീലീപ് സംസാരിച്ചു. ജൈവ വൈവിധ്യ രജിസ്ട്രറിന്റെ ഒന്നാം വാള്യം സഭക്ക് മുമ്പാകെ .! എൻ.കെ.ജയപ്രസാദ് മാസ്റ്റർ പരിചയപ്പെടത്തി.
ബി.എം.സി.ജില്ലാ കോർഡിനേറ്റർ ശ്രീമതി എ. സുഹദ ബി.എം.സി യുടെ ഭാവി പദ്ധതികൾ വിശദീകരിച്ചു. കൃഷി ഓഫീസർ ശ്രീ. സുനിർ കുമാർ കാർഷികമേഖലയിൽ ജൈവ കൃഷിയുടെ പ്രധാന്യവും നേട്ടങ്ങളേയും സംബന്ധിച്ചും ബോധവത്കരണ ക്ലാസ്സ് നടത്തി.
ശ്രീ. ജയചന്ദ്രൻ വൈദ്യർ,
അനിൽ വള്ള്യായ്, അശോകൻ മഠത്തിൽ എന്നിവർ ഗ്രാമ സഭാ നിർദ്ദേശങ്ങൾ അവതരിപ്പിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.എം. രാജശ്രീ നന്ദി പറഞ്ഞു.
വിവിധ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ കെ.വി.മുകുന്ദൻ , വി.പി.റഫീഖ്, വി.പി.ഷൈനി,
മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ഏറെ ശ്രദ്ധേയമായ ഗ്രാമ സഭയിൽ പഞ്ചായത്തിലെ വിവിധ മേഖലയിലെ പ്രകൃതി സ്നേഹികളായ നിരവധി പേർ പങ്കെടുത്തു.

മൊകേരി BMC യുടെ നേതൃത്വത്തിൽ ജൈവ വൈവിധ്യ രജിസ്ട്രറിന്റെ രണ്ടാം ഭാഗം പുതുക്കുന്നതിനും
പ്രകൃതിയിലെ അന്യംനിന്നു പോയ സസ്യ- ജീവജാലങ്ങളെ തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയും ആവാസ വ്യവസ്ഥ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യവും സമൂഹത്തെ ബോധ്യപെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യമായി ജൈവ വൈവിധ്യ ഗ്രാമസഭ സംഘടിപ്പിച്ചത്.
നമ്മുടെ സംസ്ഥാന ശലഭമായ ബുദ്ധമയൂരി യുടെ ആവാസ വ്യവസ്ഥയെ സംബന്ധിച്ചും
അവയുടെ പ്രജനനത്തിനായ് തെരഞ്ഞെടുക്കുന്ന കാരമുള്ള് ( കരിമുരിക്ക് )
ഇന്ന് ചുറ്റുപാടിൽ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതും
പൂമ്പാറ്റകൾ ചേക്കേറുന്ന കിലുക്കി ചെടിയെ പറ്റിയും പാതയോരങ്ങളിൽ കൈ കഴുകുന്ന വെള്ളം ഉപയോഗിച്ച് നട്ടുവളർത്തിയ ചോലമരങ്ങളുടെ തണലേറ്റ് ക്ഷീണമകറ്റി കടന്നുപോയ നമ്മുടെ ഇന്നലകളിലെ നല്ല ഓർമ്മകളെ അയവിറക്കി കൊണ്ട് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതും ഭീഷണിയുള്ളതുമായ സസ്യ-ജന്തുജാലങ്ങളെ സംരക്ഷിക്കേണ്ടതും തിരിച്ച് കൊണ്ടുവരേണ്ടതുമാണെന്ന അവബോധം സൃഷ്ടിക്കാൻ സാധിക്കുന്നതായിരുന്നു ദിലീപ് മാസ്റ്ററുടെ അവതരണം.
നാട്ടിൽ പുറത്ത് നിന്നും അനുദിനം അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതും വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ അണ്ണാൻ, മൈന, ചെമ്പോത്ത്, വവ്വാൽ, കുയിൽ, കാക്ക, തത്ത, കൊക്കുകൾ, ദേശാടന പക്ഷികൾ, സസ്യങ്ങൾ, ജന്തുജാലങ്ങൾ, പൂമ്പാറ്റകൾ എന്നിവയുടെ പ്രാധാന്യങ്ങൾ വളരെ സരസമായി അവതരിപ്പിച്ച് അവയെ സംരക്ഷിക്കേണ്ടതിന്റെ അടിയന്തിര പ്രാധാന്യം പ്രതിഫലിപ്പിക്കാൻ അദ്ദേഹത്തിനായി.
പരമ്പരാതമായി നമ്മുടെ പൂർവ്വികർ അമൂല്യമെന്ന് കരുതി സംരക്ഷിച്ചു വന്നിരുന്ന ഔഷധസസ്യങ്ങളായ തുളസി, രാമതുളസി,കരിംതുളസി, കല്ലുരുക്കി , കറ്റാർവാഴ, കരിനൊച്ചിലി, കുറുന്തോട്ടി, കീഴാർ നെല്ലി, പിച്ചകം, കാട്ടു ചെക്കി, അശോകം, ചെമ്പകം,രാമച്ചം, മുക്കുറ്റി, മുറികൂടി , മുത്തിൾ , കറുകപുല്ല്, കപ്പല്ലി തുടങ്ങിയ ഒട്ടനവധി സസ്യങ്ങളുടെ പ്രാധാന്യങ്ങൾ സംബന്ധിച്ചുള്ള പ്രകൃതിയിലെ ജീവജാലങ്ങളുടെ വിശദമായ വിവരണമടങ്ങിയ ജൈവ വൈവിധ്യ രജിസ്റ്ററിന്റെ ഒന്നാം വാള്യം ജയപ്രസാദ് മാസ്റ്റർക്ക് ഗ്രാമസഭക്ക് മുമ്പായി പരിചയപ്പെടത്തി.

നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പ്രകൃതിയിലെ സസ്യ – ജന്തു ജീവജാലങ്ങളെ അതിന്റെ തനതായ പാരമ്പര്യത്തോടെ തിരിച്ച് കൊണ്ട് വന്ന് സംരക്ഷണം ഉറപ്പ് വരുത്ത തക്ക വിധത്തിൽ BMC യുടെ പ്രവർത്തനം ഊർജ്ജിതമാക്കേണ്ടതിന്റെ ആവശ്യകത ജില്ലാ കോർഡിനേറ്റർ ശ്രീമതി.എ. സുഹദ ഓർമപ്പെടുത്തി.
പൗരാണിക അറിവുകളും
അധിനിവേശ സസ്യങ്ങളുടെ നേട്ടങ്ങളും കോട്ടങ്ങൾ സംബന്ധിച്ചും
വിദ്യാർത്ഥികളടക്കമുള്ള
വരും തലമുറ പ്രകൃതിയോട് ഇണക്കി ജീവിക്കേണ്ടതിന്റെ
ആവശ്യകതയും ചൂണ്ടികാണിച്ചു കൊണ്ട് ഉയർന്ന ചർച്ചകൾ കൊണ്ട് സമ്പുഷ്ടമായ മൊകേരി ഗ്രാമ പഞ്ചായത്ത് ജൈവ വൈവിധ്യ ഗ്രാമസഭ എല്ലാം കൊണ്ടും
ഏറെ ശ്രദ്ധിക്കപ്പെട്ടു.
ജനകീയാസൂത്രണം 2022-23 വാർഷിക പദ്ധതി പ്രകാരം
കൃഷി ഭവൻ വഴി വിതരണം ചെയ്യുന്ന റമ്പൂട്ടാൻ , മാതളം,
ഒട്ടു മാവ്, ഒട്ട് പ്ലാവ്, സപ്പോട്ട എന്നിവയടങ്ങിയ ഫലവൃക്ഷ കിറ്റിന്റെ വിതരണോത്ഘാടനവും വിത്തുവിതരണവും ഗ്രാമസഭയിൽ വെച്ച് നടന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog