കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസിടിച്ച് ബാലികക്ക് ഗുരുതര പരിക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊട്ടിയൂരിൽ ടൂറിസ്റ്റ് ബസിടിച്ച് ബാലികക്ക് ഗുരുതര പരിക്ക്

കൊട്ടിയൂർ: അമിത വേഗതയിൽ വന്ന സ്വകാര്യ ടൂറിസ്റ്റ് ബസ് മാതാപിതാക്കൾക്കൊപ്പം

റോഡരികിലൂടെ നടന്നു പോവുകയായിരുന്ന ബാലികയെ ഇടിച്ചിട്ടു.അപകടത്തിൽ ഗുരുതര പരിക്കേറ്റ അമ്പായത്തോട് തീപ്പൊരിക്കുന്നിലെ കെ.എം.ഷാജിയുടെ മകൾ ഡെൻസിന ഷാജിയെ (11) കണ്ണൂരിലെ സ്വകാര്യാസ്ത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച സന്ധ്യയോടെ അമ്പായത്തോട് തീപ്പൊരിക്കുന്നിലാണ് സംഭവം.

ബാലികയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോകാൻ ശ്രമിച്ച ബസ് നാട്ടുകാർ തടഞ്ഞിട്ടു.കേളകം പോലീസ്
സ്ഥലത്തെത്തി ബസ് കസ്റ്റഡിയിലെടുത്തു.നീണ്ടു നോക്കി ഗവ.യു.പി.സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഡെൻസിന് തളിപ്പറമ്പിൽ നിന്ന് സ്കൂൾ വിദ്യാർത്ഥികളുമായി വയനാടിൽ വിനോദയാത്രക്ക് പോയി തിരിച്ചു വരികയായിരുന്ന ബസാണ് ബാലികയെ ഇടിച്ചിട്ടത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha