തളിപ്പറമ്പിൽ എം.​ഡി.​എം.​എ​യു​മാ​യി യുവാവ് വീണ്ടും പിടിയിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 12 January 2023

തളിപ്പറമ്പിൽ എം.​ഡി.​എം.​എ​യു​മാ​യി യുവാവ് വീണ്ടും പിടിയിൽത​ളി​പ്പ​റ​മ്പ്: മാ​ര​ക മയക്കുമരുന്നായ എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് വീ​ണ്ടും അ​റ​സ്റ്റി​ൽ. കാ​ക്കാ​ത്തോ​ടി​ലെ സി.​കെ. ഹൗ​സി​ൽ ഹാ​ഷി​മി​നെ (26) ആ​ണ് അറസ്റ്റിലായത്.

കു​പ്പം മു​തു​കു​ട റോ​ഡി​ൽ ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മു​ക്കോ​ണം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ന് സ​മീ​പ​ത്തു നി​ന്നാ​ണ് ഹാ​ഷിം പി​ടി​യി​ലാ​യ​ത്. ത​ളി​പ്പ​റ​മ്പ് റേ​ഞ്ച് എ​ക്സൈ​സ് സം​ഘം ആണ് യുവാവിനെ വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്. 430 മി​ല്ലി​ഗ്രാം എം.​ഡി.​എം.​എ ആണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.

ത​ളി​പ്പ​റ​മ്പ്, പേ​രാ​വൂ​ർ എ​ക്സൈ​സി​ലും പ​ഴ​യ​ങ്ങാ​ടി പൊ​ലീ​സി​ലും നേ​ര​ത്തേ ക​ഞ്ചാ​വ്, ല​ഹ​രിമ​രു​ന്ന് കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​രു​ന്നു ഹാ​ഷിം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog