പാരന്റിംഗ് ക്ലാസ് &ബോധവൽക്കരണവും നടത്തി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 9 January 2023

പാരന്റിംഗ് ക്ലാസ് &ബോധവൽക്കരണവും നടത്തി

പാരന്റിംഗ് ക്ലാസ് & ബോധവൽക്കരണവും നടത്തി
തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷന്റെയും ആഷിർവാദ് മെഡിക്കൽസ് മന്നയുടെയും സംയുക്തഭിമുഖ്യത്തിൽ പുഷ്പഗിരി ഒമാൻ നഗറിൽ നന്മ ഓഡിറ്റോറിയത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. "The Parent: Touch the heart of your children" എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത മന:ശാസ്ത്ര വിദഗ്ദ റഹീന മൊയ്‌ദു വിന്റെ ക്ലാസും നടന്നു.ചടങ്ങ് പരിയാരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി.ഷീബയുടെ അധ്യക്ഷതയിൽ തളിപ്പറമ്പ മുൻസിപ്പൽ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉൽഘാടനം ചെയ്തു പ്രെസ്ഫോറം പ്രസിഡന്റ്‌ എം.കെ. മനോഹരൻ,മുൻസിപ്പൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർ സത്താർ,നന്മ ഓഡിറ്റോറിയം ചെയർമാൻ യു.എം.മുഹമ്മദ്‌ കുഞ്ഞി,പീപ്പിൾ മാർട്ട്‌ മുഹമ്മദ്‌ കുഞ്ഞി എന്നിവർ സംസാരിച്ചു. തളിപ്പറമ്പ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ കെ. എസ്.റിയാസ് സ്വാഗതവും ആശിർവാദ് മെഡിക്കൽ ഫസലുദ്ധീൻ നന്ദിയും പറഞ്ഞു"

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog