ഇരിട്ടി: ഇരിട്ടി സാക് അക്കാദമിയിൽ സംഘടിപ്പിച്ച സാക് ഫെസ്റ്റ് സമാപിച്ചു . ബുധനാഴ്ച ഫാൽകൺ പ്ലാസയിൽ നടന്ന ചടങ്ങ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. സാക് മാനേജിംഗ് ഡയറക്ടർ കെ. ടി അബ്ദുള്ള അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമാതാരം ബിനീഷ് ബാസ്റിൻ മുഖ്യാഥിതി ആയി. അഡ്മിനിസ്ട്രേറ്റർ നിഷ പ്രജിത്ത് ,ഇരിട്ടി മർച്ചൻറ് അസോസിയേഷൻ പ്രസിഡന്റ് അയ്യൂബ് പോയ്‌ലൻ ,വ്യാപാര വ്യവസായ സമിതി ഇരിട്ടി സെക്രട്ടറി ഒ വിജേഷ്, ഇരിട്ടി മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പി. പി ഉസ്മാൻ, ഇരിട്ടി മുനിസിപ്പാലിറ്റി കൗൺസിലർ പി രഘു, സന്തോഷ് കോയറ്റി ( ജനറൽ സെക്രട്ടറി,നന്മ എഡ്യൂക്കേഷൻ & കൾച്ചറൽ ചാരിറ്റബിൾ സൊസൈറ്റി) അജയൻ പായം (ജനറൽ സെക്രട്ടറി,പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിട്ടി), എ .കെ രാമചന്ദ്രൻ (ബാങ്കിംഗ് ഹെഡ്,സാക്, അക്കാഡമി ) പി ഫായിസ് ( ഫൗണ്ടർ, ഇൻ ബിൽഡ് ആർകിടെക്ട് & ഇന്റീരിയർ, ഹാജി റോഡ്) ഷെറിൻ തോമസ് ( വാപ് ഡിപ്പാർട്ട്മെന്റ് ഹെഡ്, സാക് അക്കാഡമി എന്നിവർ സംസാരിച്ചു. സമ്മാന കൂപ്പൺ പദ്ധതി നറുക്കെടുപ്പ് ഇരിട്ടി മുനിസിപ്പാലിറ്റി കൗൺസിലർ വി പി അബ്ദുൽ റഷീദ് നിർവഹിച്ചു
വിവിധ ടീമുകൾ ആയാണ് മത്സരങ്ങൾ നടന്നത്.വിജയികൾക്കുള്ള സമ്മാനദാനവും വിദ്യാർഥികളുടെ കലാപരിപാടികളും ഡിജെ പാർട്ടിയും അരങ്ങേറി. അധ്യാപകരായ ശ്രീജ ഉദയകുമാർ, ക്രിസ്റ്റീന ടിനു, അനിറ്റ ജോൺ,പി ഡി ദിൽന , ശിവേഷ് ശശി, കാവ്യ രജോഷ്, ലീന സുമേഷ്, രജിത ജയൻ, ഹാരിസ് എൻ , ബ്രിജിത് സെബാസ്റ്റ്യൻ,ഹസ്ന,നിമ്യ നിഖിൽ , സൽമത്ത് എന്നിവർ നേതൃത്വം നൽകി
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു