വഴിയോര കച്ചവടക്കാർക്ക് സഹായ ഹസ്തവുമായി കേന്ദ്രം, വായ്പ സൗകര്യം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
രാജ്യത്തെ വഴിയോര കച്ചവടക്കാർക്ക് ആശ്വാസ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, വഴിയോര കച്ചവടക്കാർക്ക് ഈ വർഷം മുതൽ 3,000- 5,000 രൂപ പരിധിയിൽ ചെറുകിട വായ്പാ സൗകര്യം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വായ്പകൾ നൽകുന്നതിനായി കൂടുതലായും ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായമാണ് പ്രയോജനപ്പെടുത്തുക.

വഴിയോര കച്ചവടക്കാർക്ക് ചെറുകിട വായ്പാ സൗകര്യം ലഭ്യമാക്കുന്നതിലൂടെ അവരുടെ സാമ്പത്തിക പ്രതിസന്ധികളെ മറികടക്കാൻ സഹായിക്കും. കൂടാതെ, സമഗ്ര വികസനവും സാമ്പത്തിക ഉന്നമനവും ഉറപ്പുവരുത്താൻ ഇതിലൂടെ സാധിക്കുന്നതാണ്. സമൂഹത്തിലെ സാധാരണക്കാർക്ക് ഉപകാരപ്രദമാകുന്ന രീതിയിലാണ് ചെറുകിട വായ്പകൾ ആരംഭിച്ചിട്ടുള്ളത്.

കോവിഡ് പ്രതിസന്ധി കാലയളവിൽ വഴിയോര കച്ചവടക്കാർക്ക് നിരവധി തരത്തിലുള്ള ആനുകൂല്യങ്ങളുമായി സർക്കാർ രംഗത്തെത്തിയിരുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്നും കരകയറാൻ വഴിയോര കച്ചവടക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ, 2020 ജൂണിൽ പിഎം സ്ട്രീറ്റ് വെണ്ടേഴ്സ് ആത്മനിർഭർ നിധി പദ്ധതി കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു.Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha