വീണ്ടും നരബലി!! നാല് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ തൂമ്പ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി അമ്മയുടെ ക്രൂരത - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 9 January 2023

വീണ്ടും നരബലി!! നാല് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ തൂമ്പ കൊണ്ട് വെട്ടിക്കൊലപ്പെടുത്തി അമ്മയുടെ ക്രൂരതലക്നൗ: വീണ്ടും നരബലി നടന്നതായി റിപ്പോർട്ട്. ആഗ്രഹങ്ങള്‍ സഫലമാകുന്നതിനായി നാല് മാസം പ്രായമുള്ള കുഞ്ഞിനെ യുവതി ബലി നല്‍കി. ഒരു മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുവതിയുടെ ക്രൂരത. സംഭവത്തിൽ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ ധനൗദിഹ് ഗ്രാമ സ്വാദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ആഗ്രഹങ്ങള്‍ നടക്കണമെങ്കില്‍ സ്വന്തം കുഞ്ഞിനെ ബലി നല്‍കണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

35കാരിയായ മഞ്ജു ദേവിയാണ് സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുഞ്ഞിനെ ബലി നല്‍കുന്നതോടെ ജീവിതത്തില്‍ ഇവർ ആഗ്രഹിച്ചതെല്ലാം നേടാൻ കഴിയുമെന്ന് മന്ത്രവാദി യുവതിയെ വിശ്വസിപ്പിച്ചു. ഗ്രാമത്തിലെ അമ്പലത്തിലെ വിഗ്രഹത്തിന് മുന്നില്‍ കുഞ്ഞിനെ കിടത്തി തൂമ്പാ കൊണ്ട് വെട്ടിയാണ് യുവതി ക്രൂരകൃത്യം ചെയ്തത്. സംഭവം അറിഞ്ഞ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog