കണ്ണൂര്‍ കാങ്കോലില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 11 January 2023

കണ്ണൂര്‍ കാങ്കോലില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ചു.


ഇന്നലെ രാത്രി അജ്ഞാത സംഘമാണ് സമരപ്പന്തലിന് തീയിട്ടത്. കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായത്തിലെ മത്സ്യ സംസ്‌കരണ യൂണിറ്റിനെതിരെ പ്രദേശത്ത് ജനകീയ സമരം ശക്തമാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ അര്‍ധരാത്രിയാണ് ജനകീയ സമരസമിതിയുടെ സമരപ്പന്തലിന് അജ്ഞാതരായ ആളുകള്‍ തീയിട്ടത്. പ്രദേശത്ത് മത്സ്യസംസ്‌കരണ യൂണിറ്റ് വരുന്നതിനെതിരെ നാളുകളായി ജനകീയ സമരം ശക്തമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ സ്ഥിരമായി ആളുകള്‍ പന്തലില്‍ ഇരിക്കാറുണ്ടായിരുന്നില്ല. എന്നാല്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു.
സമരസമിതി നേതാവ് ജോബി പീറ്ററിനെ സിപിഐഎം ആലപ്പടമ്പ് ലോക്കല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെതിരെ കുറിപ്പ് സോഷ്യല്‍ മിഡിയയില്‍ ഷെയര്‍ ചെയ്തതതിനെതിരെയായിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് കാങ്കോലിലെ സമരപ്പന്തല്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്. പന്തല്‍ പൊളിച്ച് മറ്റൊരു സ്ഥലത്ത് കൂട്ടിയിട്ട ശേഷം തീവക്കുകയായിരുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog