സ്ത്രീകളുടെ നിലവിലെ ജീവിത സാഹചര്യങ്ങൾ വിലയിരുത്തി പദ്ധതി തയ്യാറാക്കാനൊരുങ്ങി ജില്ലാ പഞ്ചായത്ത്. ഇതിനായി സ്ത്രീ പദവി പഠനത്തിന് അക്കാദമിക്ക് ടീം അംഗങ്ങൾക്കുള്ള ജില്ലാ തല പരിശീലന പരിപാടി തുടങ്ങി. പഠനത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ 92 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യും.
പൊതു ഇടങ്ങളിൽ സ്ത്രീകളുടെ ഇടപെടൽ, ജോലി, വരുമാനം, ആരോഗ്യം, വീടകങ്ങളിലെ അന്തരീക്ഷം, വിദ്യാഭ്യാസം, പ്രത്യുത്പാദന ക്ഷമത തുടങ്ങിയവ പഠിക്കും. രണ്ട് ദിവസത്തെ ജില്ലാതല പരിശീലനം ലഭിക്കുന്നവർ ബ്ലോക്കുകളിലും വാർഡുകളിലും പരിശീലനം നൽകും. മാർച്ച് 31 ഓടെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും പരിശീലനം പൂർത്തീകരിക്കും. ഏപ്രിൽ ഒന്നിന് സ്ത്രീ പദവി പഠനം തുടങ്ങും. രണ്ട് വർഷമാണ് പഠന കാലാവധി. സർവ്വേ നടത്തി സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, ആരോഗ്യ, മേഖലകളിലെ പ്രശ്‌നങ്ങൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും. അടുത്ത ഘട്ടത്തിൽ ട്രാന്റസ് ജെൻഡർ മേഖലയിലേക്കും പഠനം വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ കിലയുടെ സഹകരണത്തോടെയാണ് പരിശീലനം നല്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു സംസാരിച്ചു. കോഴ്‌സ് ഡയറക്ടർ ഡോ കെ പി അമൃത, കോഴ്‌സ് കോർഡിനേറ്റർ ആർ ഐ റിസ്മിയ, വി മോയി, അനിത ബാബുരാജ്, ടി എം ശിഹാബ് എന്നിവർ ക്ലാസുകളെടുത്തു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു