കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നടപടി : മേയർക്ക് പരാതി നൽകി എം ആർ എ മാനേജ്മെന്റ് - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 5 January 2023

കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗത്തിന്റെ നടപടി : മേയർക്ക് പരാതി നൽകി എം ആർ എ മാനേജ്മെന്റ്
ബുധനാഴ്ച കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ കണ്ണൂർ ചെട്ടിപ്പീടികയിലെ MRA ബേക്കറി നിർമ്മാണ യൂണിറ്റിൽ നിന്നും ഉപയോഗയോഗ്യമായ കേക്ക് ബേസ് വസ്തുക്കൾ എടുത്തു കൊണ്ട് പോകുകയും തുടർന്ന് മറ്റുള്ള സ്ഥാപനങ്ങളിൽ നിന്നും പിടിച്ചെടുത്ത ഭക്ഷ്യ വസ്തുക്കളോടൊപ്പം ഇവ മാധ്യമങ്ങൾക്ക് മുമ്പിൽ പ്രദർശിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചാണ് MRA മാനേജ്മെന്റ് മേയർക്ക് പരാതി നൽകിയത്.

FSSAIയുടെ 5 സ്റ്റാർ പദവി ലഭിച്ച കണ്ണൂർ ജില്ലയിലെ ഏക ബേക്കറി നിർമ്മാണ യൂണിറ്റാണ് ചെട്ടിപ്പീടികയിലേത് എന്നും പരിശോധനയിൽ ഇവിടെ നിന്നും എടുത്തുകൊണ്ടുപോയ വസ്തുക്കൾ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി സത്യാവസ്ഥ ഉപഭോക്താക്കളെ ബോധിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും മേയർക്ക് നൽകിയ കത്തിൽ MRA മാനേജ്മെന്റ് ആവശ്യപ്പെട്ടു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog