കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം ; റോഡിൽ ഡീസൽ ഒഴുകി ഗതാഗതം തടസപ്പെട്ടു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 31 January 2023

കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം ; റോഡിൽ ഡീസൽ ഒഴുകി ഗതാഗതം തടസപ്പെട്ടു.പിലാത്തറ : ദേശീയപാതയിൽ പിലാത്തറപീരക്കാംതടം ജംഗ്ഷനിൽ കാറും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം ലോറിയുടെ ഡീസൽ ടാങ്കർ തകർന്ന് ഡീസൽ റോഡിൽ ഒഴുകി. ഇന്ന് രാവിലെ 8 മണിയോ ടെയായിരുന്നു സംഭവം. മത്സ്യവുമായി പയ്യന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന മീൻ ലോറിയും പഴയങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.അപകടത്തെ തുടർന്ന് റോഡിൽ ഓയിൽ പരന്നതോടെ നാട്ടുകാർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയായിരുന്നു.പയ്യന്നൂരിൽ നിന്നും അഗ്നിശമന സേനാവിഭാഗം അസി. ഫയർസ്റ്റേഷൻ ഓഫീസർ ഒ.സി .കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സേനാംഗങ്ങൾ ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് വെള്ളം ചീറ്റി ഓയിൽകഴുകി കളഞ്ഞ് വാഹനഗതാഗതം സുഗമമാക്കിയത്. ഇതിനിടെ ഇരുചക്രവാഹനങ്ങൾ ചിലത് തെന്നി വീഴുകയും ചെയ്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog