കരിയാട് : കുട്ടികൾ ഉൾപ്പെടെ മുപ്പതോളം പേർക്ക് ഛർദിയും പനിയുമായി ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ തേടിയെത്തി. പാനൂർ നഗരസഭയിലെ കരിയാട് ഭാഗത്തെ വിവിധ കുടുംബങ്ങളിലെ ആളുകളാണ് ഒരേ രോഗലക്ഷണങ്ങളോടെ ആരോഗ്യ കേന്ദ്രങ്ങളിലെത്തിയത്. ഭക്ഷ്യവിഷബാധയാണെന്നാണ് സംശയം.ഇവർ കഴിഞ്ഞദിവസം ഒരു കല്യാണവീട്ടിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതരോട് പറഞ്ഞു. കരിയാട് അർബൻ പ്രാഥമികാരോഗ്യകേന്ദ്രം, മേക്കുന്ന് പ്രാഥമികാരോഗ്യകേന്ദ്രം, ചൊക്ലിയിലെ സ്വകാര്യ ആസ്പത്രി എന്നിവിടങ്ങളിൽ പ്രാഥമിക ചികിത്സ തേടി. സംഭവത്തിൽ ആരോഗ്യവകുപ്പ് അധികൃതർ വിശദമായ അന്വേഷണം തുടങ്ങി.
കരിയാട് മുപ്പതോളം പേർക്ക് ഛർദിയും പനിയും: ഭക്ഷ്യവിഷബാധയെന്ന് സംശയം
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു