മദ്യലഹരിയിൽ പരാക്രമം . വാരത്ത് യുവാവിനെ വെട്ടിയ പ്രതി അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 23 January 2023

മദ്യലഹരിയിൽ പരാക്രമം . വാരത്ത് യുവാവിനെ വെട്ടിയ പ്രതി അറസ്റ്റിൽചക്കരക്കൽ: മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തിൽ അയൽവാസിയായ മധ്യവയസ്കനെ വാക്കത്തി കൊണ്ട് വെട്ടി പരിക്കേല്പിച്ച യുവാവ് അറസ്റ്റിൽ.നിരവധി കേസുകളിലെ പ്രതിവാരം കടാങ്കോട് സ്വദേശി കുട്ടൻ എന്ന കെ.ശ്രീലേഷിനെ(32)യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.രാജീവൻ, എ.എസ്.ഐ.മുനീർ, ബാബുപ്രസാദ് എന്നിവരടങ്ങിയ സംഘം വധശ്രമത്തിന് അറസ്റ്റ് ചെയ്തത്.ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. മുൻ വിരോധത്തിൽവാരം കടാങ്കോട് സ്വദേശിയായ കുന്നുംപുറം ഹൗസിൽ വിനോദനെ (63) യാണ് ഇയാൾ വാക്കത്തികൊണ്ട് കഴുത്തിന് നേരെ വീശിയത്. ഒഴിഞ്ഞുമാറിയതോടെ വാക്കത്തി കൊണ്ട് ഇടത് കാലിൻ്റെ തുടക്ക് വെട്ടേറ്റു. പരിക്കേറ്റ വിനോദൻ ആശുപത്രിയിൽ ചികിത്സ തേടി. സംഭവ ശേഷം ഒളിവിൽ പോയ പ്രതിയെ ഇന്ന് രാവിലെ കണ്ണൂർ ബസ്സ്റ്റാൻ്റിൽ വെച്ചാണ് പോലീസ് പിടികൂടിയത്. അറസ്റ്റിലായ പ്രതിക്ക്കണ്ണൂർ ടൗൺ, ചക്കരക്കൽ, വളപട്ടണം സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.വധശ്രമത്തിന് പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog