തലശ്ശേരിയില്‍ പൊതുസ്ഥലങ്ങളില്‍ പ്രചാരണത്തിന് നിയന്ത്രണം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തലശ്ശേരി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പൊതുസ്ഥലങ്ങളില്‍ പ്രചാരണ ബോര്‍ഡുകളും, തോരണങ്ങളും കെട്ടുന്നത്തിന് നിയന്ത്രണം.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.എം ജമുന റാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം. അനുവദനീയമായ സ്ഥലങ്ങളില്‍ വെക്കുന്ന പ്രചാരണസാമഗ്രികള്‍ പരിപാടി കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളില്‍ നീക്കം ചെയ്യണ്ടേതാണെന്ന് ചെയര്‍പേഴ്സന്‍ പറഞ്ഞു. അല്ലാത്തപക്ഷം നടപടികള്‍ സ്വീകരിക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ പരസ്യ ബോര്‍ഡ് വയ്ക്കുന്നതിനു മുന്‍കൂട്ടി നഗരസഭയുടെ അനുവാദം വാങ്ങിക്കേണ്ടതാണ്.

സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നവീകരിച്ച എം.ജി. റോഡ്, ആശുപത്രി റോഡ് എന്നിവടങ്ങളില്‍ പഴയ ബസ് സ്റ്റാന്‍ഡ് പഞ്ചാരകിണര്‍ പരിസരം എന്നിവടങ്ങളില്‍ കൊടിതോരണങ്ങള്‍, ബോര്‍ഡുകള്‍ ,ബാനറുകള്‍ തുടങ്ങിയവ കെട്ടാന്‍ അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ പറഞ്ഞു. ഇവ കെട്ടുന്നതിന് നഗരസഭയുടെ അനുമതിയും ഫീസും ഈടാക്കുമെന്ന് ചെയര്‍ മാന്‍ പറഞ്ഞു. ലോകകപ്പ് പ്രചരണാര്‍ത്ഥം സ്ഥാപിച്ച പ്രചരണ സാമഗ്രികള്‍ ബന്ധപ്പെട്ടവര്‍ തന്നെ ഉടന്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ മറ്റേണ്ടതാണ്. അല്ലാത്ത പക്ഷം പൊലീസ് കേസുള്‍പ്പടെ നിയമനടപടി നേരിടേണ്ടി വരും. നേരത്തെയുള്ള തീരുമാനപ്രകാരം പ്രചരണ സാമഗ്രികള്‍ വെക്കുന്നത് നിരോധിച്ച പഴയ ബസ്റ്റാന്റ് എം.ജി റോഡ്, ബി.ഇ.എം.പി സ്‌കൂള്‍ പരിസരം, പഞ്ചാര കിണര്‍, ഹോസ്പിറ്റല്‍ റോഡ്, പുതിയ ബസ് സ്റ്രാന്റ് ക്ലോക്ക് ടവര്‍ പരിസരം, പാട്യം ഗോപാലന്‍ സി സി ഉസ്മാന്‍ റോഡ്, ഹൈ മാസ്സ് ലോ മാസ്സ് ലൈറ്റുകള്‍ളുടെ തൂണുകള്‍ എന്നിവിടങ്ങളില്‍ പ്രചാരണ ബോര്‍ഡ് വെച്ചാല്‍ കര്‍ശന നിയമ നടപടി സ്വീകരിക്കും. ട്രാഫിക്കിന് തടസ്സം സൃഷ്ടിക്കുന്ന രീതിയില്‍ പ്രചാരണ സാമഗ്രികള്‍ സ്ഥാപിക്കരുത്. രാഷ്ട്രീയ പാര്‍ട്ടികളുടെ നഗരസഭ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് ചെയര്‍മാന്‍ വാഴയില്‍ ശശി, സെക്രട്ടറി ബിജുമോന്‍ ജോസഫ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളില്‍ കാത്താണ്ടി റസാക്ക്, പൊന്ന്യം കൃഷ്ണന്‍, എം.പി സുമേഷ്, അനില്‍കുമാര്‍, കെ. അജേഷ്, കെ. വിനയരാജ്, കെ.ഇ. പവിത്രന്‍ നഗരസഭ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നഗരസഭ ചെയര്‍പേഴ്സണ്‍, സെക്രട്ടറി, എസ് എച്ച്‌ ഒ., പി.ഡബ്ല്യു.ഡി. ദേശീയ പാത ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങിയ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha