ബ്രിട്ടനിൽ കൊല്ലപെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹം വീട്ടിൽ എത്തിച്ചു, ഒരു മണിക്ക് സംസ്കാരം നടത്തും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബ്രിട്ടനിലെ കെറ്ററിംഗില്‍ കൊല്ലപ്പെട്ട വൈക്കം സ്വദേശി അഞ്ജുവിന്റെയും മക്കളായ ജാന്‍വി, ജീവ എന്നിവരുടെയും മൃതദേഹങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ള വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിച്ചു.മൃതദേഹങ്ങള്‍ വൈക്കത്തെ വീട്ടിലേക്ക് കൊണ്ടുപോകും. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനില്‍ നഴ്‌സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാന്‍വിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഒരു മാസമായി അഞ്ജുവിന്റെ മാതാപിതാക്കള്‍ ശ്രമിച്ച് വരികയായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha