ഗൃഹനാഥന്‍ കിണറ്റില്‍ മുങ്ങിമരിച്ചു. ചാണപ്പാറയിലെ കാക്കശ്ശേരി ഷാജി (48) ആണ് മരിച്ചത്. കിണറ്റില്‍ വീണ പൂച്ചയെ രക്ഷപ്പെടുത്തുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച രാവിലെ 7.30 മണിയോടെയായിരുന്നു സംഭവം.
വീട്ടുകിണറ്റില്‍ വീണ പൂച്ചയെ കയറില്‍ കെട്ടി കരയ്ക്ക് എത്തിച്ച് തിരിച്ച് കയറുന്നതിനിടെ കയര്‍ പൊട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാര്‍ ഷാജിയെ പുറത്തെടുത്ത് പേരാവൂര്‍ താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു