ജിയോ 61 പ്രീപെയ്ഡ് പ്ലാൻ: കൂടുതൽ വിവരങ്ങൾ അറിയാം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 9 January 2023

ജിയോ 61 പ്രീപെയ്ഡ് പ്ലാൻ: കൂടുതൽ വിവരങ്ങൾ അറിയാംഉപഭോക്തൃ സേവനങ്ങൾ ഉറപ്പുവരുത്തുന്നതിൽ മുൻപന്തിയിലുള്ള സ്വകാര്യ ടെലികോം സേവന ദാതാക്കളാണ് റിലയൻസ് ജിയോ. ഇത്തവണ നിരവധി ആനുകൂല്യങ്ങൾ ഉള്ള ജിയോ 61 പ്രീപെയ്ഡ് പ്ലാനാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 5ജി സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവർക്ക് ഉപകാരപ്രദമാകുന്ന പ്ലാനാണ് ജിയോ 61. ഇവയെക്കുറിച്ച് കൂടുതൽ അറിയാം.

ജിയോ 61 പ്ലാനില്‍ 6 ജിബി ഡാറ്റ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. ഈ റീചാർജിന് ശേഷം വളരെ വേഗതയിൽ 5ജി ഇന്റർനെറ്റ് ലഭിക്കുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ, ഈ പ്ലാൻ ഉപയോഗിക്കുന്നതിലൂടെ വലിയ നേട്ടമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.


ജിയോ 61 പ്ലാനിനു പുറമേ, ജിയോ 155 പ്ലാനും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. മാസം മുഴുവൻ 2 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ വാഗ്ദാനം ചെയ്യുന്നത്. ജിയോ 61 പ്ലാനുമായി താരതമ്യം ചെയ്യുമ്പോൾ, ജിയോ 155- ൽ അൺലിമിറ്റഡ് കോളിംഗ് സൗകര്യവും, എസ്എംഎസ് സൗകര്യവും ലഭ്യമാണ്. മൈ ജിയോ ആപ്പ് സന്ദർശിച്ച ശേഷം ഉപഭോക്താക്കൾക്ക് റീചാർജ് ചെയ്യാവുന്നതാണ്.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog