പട്ടാപ്പകല്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു; ഇരിക്കൂർ സ്വദേശിയായ പ്രതി പിടിയില്‍ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 12 January 2023

പട്ടാപ്പകല്‍ 40 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ന്നു; ഇരിക്കൂർ സ്വദേശിയായ പ്രതി പിടിയില്‍പട്ടാപ്പകല്‍ വീട്ടില്‍ നിന്നും 40 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നയാള്‍ പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ഫലാഹില്‍ ഇസ്മായിലിനെ(30)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശാസ്ത്രിജി നഗറിലെ എല്‍ഐസി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ദേവിയുടെ വീട്ടില്‍ നിന്നുമാണ് ഇയാള്‍ 95 പവന്‍ കവര്‍ന്നത്. ജനുവരി ഒന്നിന് വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. ധര്‍മടം, എളമക്കര, മലപ്പുറം, തൃക്കാക്കര, കോഴിക്കോട് മെഡിക്കല്‍ കോളേജ്, കോഴിക്കോട് ടൗണ്‍, ഫറൂക്ക്, നല്ലളം, കായംകുളം, പത്തനാപുരം, കളമശ്ശേരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഇസ്മായിലിന്റെ പേരില്‍ കേസുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog