15കോടി രൂപയുടെ വികസനം, തലശ്ശേരി റെയിൽവെ സ്റ്റേഷന്ടെ മുഖഛായ മാറുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

15കോടി രൂപയുടെ വികസനം, തലശ്ശേരി റെയിൽവെ സ്റ്റേഷന്ടെ മുഖഛായ മാറുന്നു

തലശ്ശേരി: റെയിൽവെ സ്റ്റേഷൻ. റെയിൽവെ വകുപ്പ് നടപ്പാക്കി വരുന്ന അമൃത് ഭാരത് പദ്ധതി പ്രകാരം 15 കോടി രൂപയുടെ വികസനം തലശ്ശേരി റെയിൽവെ സ്റ്റേഷനിൽ നടപ്പാക്കുമെന്ന് റെയിൽവെ പാസഞ്ചേഴ്സ് എമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ് തലശേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

2023 ലും 24 ലിലും രണ്ട് ഘട്ടങ്ങളിലായാണ് പ്രവൃത്തികൾ പൂർത്തിയാക്കുക. ഭാഗികമായി മാത്രം മേൽക്കൂരയുള്ള രണ്ട് പ്ലാറ്റ്ഫോറത്തിലും പൂർണ്ണമായും മേൽക്കൂര പണിയും- വിശ്രമമുറികളുടെയും ശൌചാലയങ്ങളുടെയും എണ്ണം കൂട്ടി സൌകര്യങ്ങൾ വർദ്ധിപ്പിക്കും. ആവശ്യമായത്ര വെളിച്ചവും ഇരിപ്പിടങ്ങളും രണ്ട് പ്ലാറ്റ്ഫോമിലും ഏർപ്പെടുത്തും – ശുദ്ധജല ലഭ്യത ഉറപ്പാക്കും – റിസർവ്വേഷനും ടിക്കറ്റ് കൌണ്ടറുകളും പ്രത്യേക ബ്ലോക്കിൽ സ്ഥാപിക്കുന്നതിനെ പറ്റി ആലോചിച്ചു വരുന്നതായി കൃഷ്ണദാസ് അറിയിച്ചു.പുലർച്ചെ എത്തുന്ന ജനശതാബ്ദി;ആലപ്പുഴ എക്സ്പ്രസ് എന്നീ തീവണ്ടികളിൽ യാത്ര ചെയ്യാനെത്തുന്നവർക്കുണ്ടാവുന്ന പ്രയാസങ്ങൾ ഒഴിവാക്കാൻ നാലര മണി മുതൽ ടിക്കറ്റ് വെൻഡിംഗ് മിഷ്യൻ പ്രവർത്തിപ്പിക്കാൻ ഉടൻ ആളെ നിയോഗിക്കും. ടിക്കറ്റ് കൌണ്ടറുകൾ 24 മണിക്കൂറും പ്രവർത്തിക്കും

















Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha