ജനചേതനയാത്ര :- വിളംബരജാഥ സംഘടിപ്പിച്ചു. - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 22 December 2022

ജനചേതനയാത്ര :- വിളംബരജാഥ സംഘടിപ്പിച്ചു.
കൈതപ്രം : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നടത്തുന്ന ജനചേതന യാത്രയുടെ ഭാഗമായി കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് നേതൃ സമിതികളുടെ നേതൃത്വത്തിൽ ഗ്രന്ഥശാലതല വിളംബരജാഥ നടത്തി. റഫീഖ് പാണപ്പുഴ .ഇ.വി. ഭാസ്കരൻ എന്നിവർ നയിച്ച ജാഥ വിവിധ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം കൈതപ്രം പൊതുജന വായനശാലയിൽ സമാപിച്ചു. സമാപന സമ്മേളനം ക്ഷേത്ര കലാ അക്കാദമി സെക്രട്ടറി കൃഷ്ണൻ നടുവലത്ത് ഉദ്ഘാടനം ചെയ്തു. റഫീഖ് പാണപ്പുഴ അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് ബാബു കൈതപ്രം സ്വാഗതം പറഞ്ഞു സ്വീകരണ കേന്ദ്രങ്ങളിൽ .പി.പി. ദാമോധരൻ.പി.നാരായണൻ. രാജേഷ് കടന്നപ്പള്ളി .വി.കെ.ഗോപിനാഥക്കുറുപ്പ് . എൻ.സതീശൻ . സി. നളിനാക്ഷി . കെ.എസ്. ജയമോഹൻ . സി. ഷിബു എന്നിവർ പ്രസംഗിച്ചു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog