കണ്ണൂർ വിമാനത്താവളത്തിന് നാല് വയസ് : യാത്രക്കാർ കുറയുന്നത് തിരിച്ചടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

നാല് ആകാശ വർഷങ്ങൾ; വിദേശ വിമാന സർവീസുകൾ ആരംഭിക്കാത്തത് വിമാനത്താവള വള‍ർച്ചയെ ബാധിച്ചു
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് 4 വയസ്സ്. ഇതുവരെ വിമാനത്താവളം വഴി യാത്ര ചെയ്തത് 37.65 ലക്ഷം പേർ. 2018 ഡിസംബർ 9ന് ആണ് കണ്ണൂരിൽ നിന്ന് ആദ്യ വിമാനം പറന്നത്. ഉദ്ഘാടനം ചെയ്ത് 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാർ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തു ചരിത്രം കുറിച്ചിരുന്നു. ഇപ്പോൾ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗോ ഫസ്റ്റ് വിമാന കമ്പനികൾ 8 ഇന്ത്യൻ നഗരങ്ങളിലേക്കും 11 ഗൾഫ് രാജ്യങ്ങളിലേക്കും സർവീസ് നടത്തുന്നു.

ഇന്ത്യൻ വിമാന കമ്പനികളുടെ കൂടുതൽ സർവീസ് നടത്താനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സ്പൈസ് ജെറ്റ്, വിസ്താര എയർ ലൈനുകൾ കണ്ണൂരിൽ എത്തിക്കാനാണു വിമാനത്താവള കമ്പനിയായ കിയാലിന്റെ ശ്രമം. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് 9 മാസം കൊണ്ടു തന്നെ പ്രതിദിനം 50 വീതം സർവീസ് എന്ന നിലയിൽ എത്തിയിരുന്നു.

ഒരു വർഷം പിന്നിടുന്നതിനു മുൻപ് ആഴ്ചയിൽ 65 രാജ്യാന്തര സർവീസ് എന്ന നേട്ടവും കൈവരിച്ചു. കോവിഡ് വിമാനത്താവളത്തിന്റെ വളർച്ചയെ കാര്യമായി ബാധിച്ചു. കോവിഡിനു ശേഷം വിമാന സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാരെ വിമാനത്താവളത്തിലേക്ക് ആകർഷിക്കാൻ കഴിയുന്നില്ല. സർവീസ് കുറഞ്ഞതും യാത്രാ നിരക്കു കൂടിയതുമാണ് യാത്രക്കാരെ പിന്നോട്ടടിപ്പിക്കുന്നത്.

4 വർഷം പൂർത്തിയായിട്ടും വിദേശ വിമാന സർവീസുകൾ ആരംഭിക്കാത്തത് വിമാനത്താവള വള‍ർച്ചയെ സാരമായി ബാധിച്ചു. കോവിഡ് സമയത്ത് കുവൈത്ത് എയർവേയ്സ്, സൗദി എയർ, എയർ അറേബ്യ എന്നിവയുടെ വൈഡ് ബോഡി വിമാനങ്ങളും ഇത്തിഹാദ്, ഫ്ലൈ ദുബായ്, സലാം എയർ, ജസീറ എയർവേയ്സ്, സൗദി എയർവേയ്സ് തുടങ്ങിയ വിദേശ കമ്പനി വിമാനങ്ങളും യാത്രക്കാരുമായി കണ്ണൂരിലെത്തിയിരുന്നു. വൈഡ് ബോഡി വിമാനത്തെ ഉൾക്കൊള്ളാനുള്ള സൗകര്യങ്ങൾ കണ്ണൂരിലുണ്ട്.

വിമാനത്താവളം സ്ഥിതി ചെയ്യുന്നതു ഗ്രാമ പ്രദേശത്താണെന്നു ചൂണ്ടിക്കാട്ടി വിദേശ കമ്പനികളുടെ സർവീസ് ആരംഭിക്കാൻ കേന്ദ്രം പച്ചക്കൊടി കാട്ടിയില്ല. വിമാനത്താവളത്തിന്റെ തുടക്കം മുതൽ എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സിൽക്ക് എയർ‌ തുടങ്ങി ഒട്ടേറെ വിദേശ വിമാന കമ്പനികൾ കണ്ണൂരിൽ നിന്ന് സർവീസ് നടത്താൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

വർഷം, യാത്രക്കാർ, ആകെ യാത്രക്കാർ

2018-19 1501068 1501068

2019-20 585547 2086615

2020-21 651189 2737804

2022

(നവംബർ വരെ) 1028868 3765762

ആഭ്യന്തര സർവീസ്: തിരുവനന്തപുരം, കൊച്ചി,കോഴിക്കോട്,ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, ഡൽഹി,മുംബൈ

സർവീസുകൾ രാജ്യാന്തര സർവീസ്: ദുബായ്,അബുദാബി,കുവൈത്ത്, മസ്കത്ത്,ദമാം, ദോഹ, ഷാർജ,

ജിദ്ദ, റിയാദ്, ബഹ്റൈൻ


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha