തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു: യുവാവ് അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 15 December 2022

തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയെ വെട്ടിക്കൊന്നു: യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവ് സ്ത്രീ സുഹൃത്തിനെ വെട്ടിക്കൊന്നു. വഴയിലയിൽ റോഡരികിലായിരുന്നു ആക്രമണം. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്. നന്ദിയോട് സ്വദേശി രാജേഷിനെ പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെയായിരുന്നു സംഭവം. കഴുത്തിന് മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ഗുരുതര പരിക്കോടെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. നാട്ടുകാരും പൊലീസും ചേർന്നാണ് സിന്ധുവിനെ ആശുപത്രിയിലെത്തിച്ചത്. പ്രണയപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം.
സിന്ധുവിനെ 12 വർഷമായി പരിചയമുണ്ടെന്നും ഒരു മാസമായി രണ്ട് പേരും അകൽച്ചയിലായിരുന്നുവെന്നും രാജേഷ് പൊലീസിനോട് പറഞ്ഞു. രാജേഷിൽ നിന്ന് സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകമെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog