ബൈക്കും കാറും കൂട്ടി മുട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 24 December 2022

ബൈക്കും കാറും കൂട്ടി മുട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

കുന്നോത്ത് ബൈക്കും കാറും കൂട്ടി മുട്ടി ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
ഇരിട്ടി: ഇരിട്ടി - കൂട്ടുപുഴ കെ എസ് ടി പി റോഡിൽ കുന്നോത്ത് മൂസാൻ പീടികയ്ക്ക് സമീപം ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി പേമലയിൽ അമൽ മാത്യു (26) അണ് മരിച്ചത്.  

ശനിയാഴ്ച്ച രാവിലെ 11മണിയോടെയായിരുന്നു അപകടം. മലപ്പുറത്തുനിന്നും മൈസുരുവിലേക്ക് പോവുകയായിരുന്ന കാറും കുന്നോത്ത് നിന്നും ഇരിട്ടി ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാർ റോഡിന്റെ എതിർ വശത്ത് എത്തിയാണ് ബൈക്കിൽ ഇടിച്ചത്. ഇടിയുടെ ആഘാത്തതിൽ ബൈക്ക് റോഡരികിലെ കോൺക്രീറ്റ് കുറ്റികളിൽ ഇടിച്ച് പൂർണ്ണമായും തകർന്നു നിന്നെങ്കിലും ബൈക്ക് ഓടിച്ച അമൽ മാത്യു റോഡിന് പുറത്തേക്ക് തെറിച്ച് നാലുമീറ്റർ താഴ്ച്ചയുള്ള പറമ്പിലേക്ക് വീഴുകയായിരുന്നു. റോഡിന്റെ മതില്കെട്ടിന് താഴെ കുഴിയിൽ നിന്നും വളരെ സാഹസപ്പെട്ടാണ് അമലിനെ പുറത്തെടുത്തത്. തലയ്ക്കും കൈക്കും കാലിനും സാരമായി പരിക്കേറ്റിരുന്നു. അറ്റു തൂങ്ങിയ കൈകാലുകളുമായി മറ്റൊരു വണ്ടിയിൽ കയറ്റാൻ പ്രയാസമായതിനാൽ ആബുലൻസിനായി അരമണിക്കൂറിലധികം കാത്തുനിന്ന് അമലിനെ റോഡരികിൽ കിടത്തി. എന്നിട്ടും ആബുലൻസ് ലഭിക്കാതായതോടെ അതുവഴി വന്ന ഗുഡ്‌സ് ജീപ്പിൽ കയറ്റിയാണ് ഇരിട്ടിയിലെ അമല ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നും കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കനായില്ല. ഇടിച്ച കാർ അപകട സ്ഥലത്തു നിന്നും 20മീറ്ററോളം മാറിയാണ് നിന്നത്. കണ്ണൂരിൽ സൗണ്ട് എൻജിനീയറായി ജോലിചെയ്യുകയായിരുന്നു അമൽ മാത്യു. പെരിങ്കരിയിലെ പേമലയിൽ മാത്യു- ലില്ലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ലിയ, ലിന. സംസ്‌കാരം ഞായറാഴ്ച്ച വൈകിട്ട് നാലിന് പെരിങ്കരി സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ .

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog