അടൂർ കടവ്- ചെങ്ങളായി പാലം നിർമ്മാണം പൊതുമരാമത്ത് വിഭാഗം സ്ഥലം സന്ദർശിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 


അടൂർക്കടവ് ചെങ്ങളായി പാലത്തിനു പുതുക്കിയ ഭരണാനുമതി ലഭിച്ച ശേഷം പൊതുമരാമത്തു വകുപ്പിന്റെ വേഗതയാർന്ന ഇടപെടൽ .... PWD ബ്രിഡ്ജ് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ എം ഹരീഷ്, അസിസ്റ്റന്റ് എക്സി. എഞ്ചിനീയർ ജ്യോതി ജി എസ്, AE, നിഷാദ് ശേഖർ എന്നിവർ ഇന്ന് സ്ഥലം സന്ദർശിച്ചു.ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് റോബർട്ട് ജോർജ്,ചെങ്ങളായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി പി മോഹനൻ, മലപ്പട്ടം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ പി രമണി, , പി പുഷ്പജൻ, പി വി രാജൻ , എന്നിവരും സന്നിഹതരായിരുന്നു.പാലത്തെ കുറിച്ച്......... 168 മീറ്ററാണ് പാലത്തിന്റെ നീളം. മലപ്പട്ടം പഞ്ചായത്തിൽ അപ്രോച് റോഡ് 315 മീറ്റരാണ്. ഇതിനു വേണ്ടി 14 സ്ഥലം ഉടമകൾ സൗജന്യമായി 12 മീറ്റർ വീതിയിൽ സ്ഥലം വിട്ടു നൽകി. ചെങ്ങളായി സൈഡിൽ 10 മീറ്റർ റോഡും ബാക്കി ഭാഗം പൂർണമായും പാലം തന്നെയാണ്. ഇവിടെ 2 സ്ഥലം ഉടമകൾ സൗജന്യമായി സ്ഥലം വിട്ടു നൽകി. ഇനി വിശദമായ എസ്റ്റിമേറ്റ് സാങ്കേതിക അനുമതികായി ഒരാഴ്ച്ചകകം സമർപ്പിക്കും. അത് ലഭിച്ചാലുടൻ PWD കോഴിക്കോട് ഡിവിഷൻ ഓഫീസിൽ നിന്നും ടെൻഡർ ചെയ്യും. ഫെബ്രുവരി ആദ്യ വാരത്തോടെ പാലം പണി ആരംഭിക്കാൻ സാധിക്കും...

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha