അനയ് കൃഷ്ണയ്ക്ക് വീട് നിർമ്മിച്ചു നൽകി ; ഇനി അധ്യാപകരുടെ സ്നേഹത്തണലിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മയ്യിൽ : അധ്യാപകർ പകർന്ന പുതുപാഠമാണ് അനയ് കൃഷ്ണയ്ക്ക് ഈ വീട്. ഏറെ സന്തോഷത്തിലാണ് അനയ് കൃഷ്ണയുടെ കുടുംബം. കെഎസ്ടിഎ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റിയാണ് പെരുവങ്ങൂർ എ.എൽ.പി സ്കൂൾ വിദ്യാർത്ഥി അനയ് കൃഷ്ണയ്ക്ക് വീട് നിർമ്മിച്ചു നൽകിയത്. കെഎസ്ടിഎ 'കുട്ടിക്ക് ഒരു വീട് 'പദ്ധതിയുടെ ഭാഗമായാണ് വീട് നിർമ്മിച്ചത്.
പെരുവങ്ങൂർ ലക്ഷംവീട്ടിലെ താമസ യോഗ്യമല്ലാത്ത വീട് ഉപേക്ഷിച്ച് മറ്റൊരു വാടകവീട്ടിൽ താമസിക്കുകയായിരുന്നു അനയ്. കാലവർഷം ആകുമ്പോൾ എന്തുചെയ്യണമെന്നറിയാതെ കുടുംബം വേവലാതിയിലായിരുന്നു. പത്തര ലക്ഷം ചെലവിലാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്. ഞായറാഴ്ച ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി.

KSTA ജില്ലാ പ്രസിഡന്റ് ഇ.കെ വിനോദൻ ചടങ്ങിൽ അധ്യക്ഷനായി. STFI ദേശീയ പ്രസിഡന്റ് കെ.സി ഹരികൃഷ്ണൻ , NREG വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ.ചന്ദ്രൻ, KSTA സംസ്ഥാന വൈസ് പ്രസിഡന്റ് സി.സി വിനോദ് കുമാർ, KSTA സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ ബീന, KSTA സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. സി മഹേഷ്‌, KSTA ജില്ലാ സെക്രട്ടറി കെ. ശശീന്ദ്രൻ, CPIM കണ്ടക്കൈ LC സെക്രട്ടറി എം.സി ശ്രീധരൻ, KSTA ജില്ലാ വൈസ് പ്രസിഡണ്ട് എം. സി ഷീല, സംസ്ഥാന കമ്മിറ്റി അംഗം കെ.രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

 സംഘാടകസമിതി ചെയർമാൻ എൻ. അനിൽകുമാർ സ്വാഗതവും സംഘാടകസമിതി ജനറൽ കൺവീനർ കെ. സി സുനിൽ നന്ദിയും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha