പൊറോറ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ദേശീയ അംഗീകാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




മട്ടന്നൂർ പൊറോറ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണണൽ ക്വാളിറ്റി അഷ്വറൻസ് സർട്ടിഫിക്കേഷൻ. 93.9 ശതമാനം സ്‌കോറാണ് ലഭിച്ചത്.

ഒക്ടോബർ 17, 18 തീയ്യതികളിൽ ദേശീയ സംഘം നടത്തിയ പുനഃപരിശോധനയിലൂടെയാണ് മൂന്ന് വർഷത്തേക്കുള്ള അംഗീകാരം. രണ്ട് ലക്ഷം രൂപ വീതം ഓരോ വർഷവും വാർഷിക ധനസഹായം ലഭിക്കും. എല്ലാ വർഷവും സംസ്ഥാന വിലയിരുത്തൽ സംഘം ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം തുക വീണ്ടും അനുവദിക്കും.

കൊവിഡിനെ തുടർന്ന് നേരത്തെ നടത്തിയ ഓൺലൈൻ പരിശോധനയിൽ ഒരു വർഷത്തേക്കുള്ള അംഗീകാരവും ലഭിച്ചിരുന്നു. ഇതോടെ ജില്ലയിൽ എൻ ക്യു എ എസ് അംഗീകാരം ലഭിച്ച സ്ഥാപനങ്ങളുടെ എണ്ണം 26 ആയി.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾക്ക് എൻ ക്യു എ എസ് അംഗീകാരം ലഭിച്ച ജില്ലയും കണ്ണൂരാണ്.
ദേശീയ ആരോഗ്യ പരിപാടി, ജനറൽ അഡ്മിനിസ്ട്രേഷൻ, ഒ പി ലാബ് എന്നീ വിഭാഗങ്ങളിലായി രോഗികൾക്കുള്ള മികച്ച സേവനങ്ങൾ, ഭൗതിക സാഹചര്യം, ജീവനക്കാരുടെ കാര്യക്ഷമത, മരുന്നുകളുടെ ലഭ്യതയും, വിതരണവും, ക്ലിനിക്കൽ സേവനങ്ങൾ, രോഗീസൗഹൃദം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, മാതൃ ശിശു ആരോഗ്യം, ജീവിത ശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളെ അടിസ്ഥാനമാക്കി 3500 പോയിന്റുകൾ വിലയിരുത്തിയാണ് ദേശീയ ഗുണമേന്മ അംഗീകാരം നൽകുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha