ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം: യുവാവ് അറസ്റ്റിൽ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 14 December 2022

ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കഞ്ചാവ് നൽകി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവം: യുവാവ് അറസ്റ്റിൽമയ്യിൽ: കണ്ണൂർ ജില്ലയെ ഞെട്ടിച്ച വിദ്യാർത്ഥിക്കു നേരെയുള്ള കൂട്ടപീഡനസംഭവത്തിൽ രണ്ടുപേർക്കെതിരെ കൂടി മയ്യിൽ പൊലിസ് കേസെടുത്തു. കണ്ണൂർ സിറ്റി പൊലിസ് സ്റ്റേഷൻ പരിധിയിലെ ആയിക്കരയിൽ പതിനഞ്ചുവയസുകാരനെ കഞ്ചാവ് നൽകി ലൈംഗീകചൂഷണത്തിനിരയാക്കിയ സംഭവത്തിലാണ് രണ്ട് പേർക്കെതിരെ കൂടി മയ്യിൽ പൊലിസ് പോക്സോ ചുമത്തികേസെടുത്തത്.

മയ്യിൽ പൊലിസ് സ്റ്റേഷൻ പരിധിയിലെ പള്ളിപറമ്ബ് സ്വദേശി അബ്ദുൽസലാം, ചെക്കിക്കുളം സ്വദേശി മുഹമ്മദ് കുഞ്ഞി എന്നിവർക്കെതിരെയാണ് മയ്യിൽ പൊലിസ് കേസെടുത്തത്. ആറുമാസം മുൻപാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുവന്ന കണ്ണൂർ സിറ്റിയിലെ ആയിക്കരയിലെ ഒഴിഞ്ഞ കെട്ടിടത്തിൽവെച്ചു കെട്ടിയിട്ടതിനു ശേഷം പ്രകൃതിവിരുദ്ധ ലൈംഗീകപീഡനത്തിനിരയാക്കുകയായിരുന്നു.

നേരത്തെ ഈ സംഭവത്തിൽ ആദികടലായി സ്വദേശി ഷെരീഫിനെ കണ്ണൂർ സിറ്റി പൊലിസ് അറസ്റ്റു ചെയ്തിരുന്നു. സെപ്തംബർ പത്തുമുതലാണ് സംഭവം. കണ്ണൂർ ജില്ലയിലെ ഒരു സ്കൂൾ വിദ്യാർത്ഥിയാണ് പതിനഞ്ചുവയസുകാരൻ. കൊവിഡ് കാലത്ത് കുട്ടി ഓൺലൈൻ പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ കഞ്ചാവ് മാഫിയയുടെ കൈയ്യിലെത്തുകയായിരുന്നു.


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog