രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറച്ചേക്കും. അഞ്ച് രൂപ വരെ എണ്ണ കമ്പനികൾ കുറക്കുമെന്നാണ് റിപ്പോർട്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുന്നതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. നവംബറിൽ അന്താരാഷ്ട വിപണിയിൽ ക്രൂഡോയിലിന്റെ വിലയിൽ ഏഴ് ശതമാനം വരെ കുറഞ്ഞിരുന്നു.ഐ.ഐ.എഫ്.എൽ സെക്യൂരിറ്റി ഡയറക്ടറും മുതിർന്ന വിപണി വിദഗ്ധനുമായ സഞ്ജീവ് ബാസിൻ വില അഞ്ച് രൂപ വരെ കുറയുമെന്ന്പ്രവചിക്കുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 90

ഡോളറിന് താഴെയെത്തിയിട്ടും കഴിഞ്ഞ മെയ് മാസത്തിന് ശേഷം വില കുറക്കാൻ കമ്പനികൾ തയാറായിട്ടില്ല.
നേരത്തെ കേന്ദ്രസർക്കാർ എക്സൈസ് തീരുവ കുറച്ചതിനെ തുടർന്ന് പെട്രോൾ വില ലിറ്ററിന് എട്ട് രൂപയും ഡീസലിനും
ആറ് രൂപയും കുറച്ചിരുന്നു. ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ 85 ശതമാനവും ഇറക്കുമതിയിലൂടെയാണ്
കണ്ടെത്തുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha