ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ 91/ 92 എസ്.എസ്.എൽ.സി ബാച്ചിന്റെ സ്നേഹസംഗമം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 12 December 2022

ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ 91/ 92 എസ്.എസ്.എൽ.സി ബാച്ചിന്റെ സ്നേഹസംഗമംഇരിക്കൂർ : ഇരിക്കൂർ ഗവ ഹയർ സെക്കൻഡറി സ്കൂൾ 91/ 92 എസ്.എസ്.എൽ.സി ബാച്ചിന്റെ സ്നേഹസംഗമം ഞായറാഴ്ച ഇരിക്കൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചു.
 ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.സി നസിയത്ത് ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് ഊരത്തൂർ അധ്യക്ഷത വഹിച്ചു. ഗോപാലകൃഷ്ണൻ കഴിഞ്ഞ 1 വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മരണപ്പെട്ടു പോയ ബാച്ചംഗങ്ങളെയും അധ്യാപക അധ്യപകേതര സ്റ്റാഫുകളെയും അനുസ്മരിച്ച് കൊണ്ട് എൻ. എം സ്വാലിഹ് അനുശോചന പ്രഭാഷണം നടത്തി.
 
 രാവിലെ 10 മണിക്ക് ആരംഭിച്ച സ്നേഹസംഗമം അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ വൈകുന്നേരം 5 മണിക്കവസാനിച്ചു.

കഴിഞ്ഞ വർഷങ്ങളിൽ ബാച്ചംഗങ്ങൾ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒത്തൊരുമിച്ച് വിവിധ സേവനമേഖലയിലും മറ്റ് ജീവകാരുണ്യ രംഗത്തും പ്രവർത്തിക്കാൻ മുന്നിട്ടിറങ്ങിയതായും തുടർന്നും അത്തരം പ്രവർത്തനങ്ങളിൽ മുന്നേറാൻ പ്രതിഞ്ജാബദ്ധരായിട്ടാണ് പിരിഞ്ഞതെന്ന് സംഘാടകർ അറിയിച്ചു.

അനിൽകുമാർ ബ്ലാത്തൂർ സ്വാഗതവും സി.വി.കെ മുഹമ്മദ് കുഞ്ഞി നന്ദിയും പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog