തളിപ്പറമ്പിൽ ഡിസംബർ 19 മുതൽ 21 വരെ അന്താരാഷ്ട്ര ചലച്ചിത്ര മേള

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 


തളിപ്പറമ്പിൽ 19 മുതൽ 21 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ രജിസ്‌ട്രേഷൻ തുടങ്ങി. മണ്ഡലത്തിൽ സംഘടിപ്പിക്കുന്ന ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമായാണ്‌ ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ അന്താരാഷ്ട്ര ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്‌.ഡിസംബർ 19 വെെകിട്ട് നാലിന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ തിരി തെളിക്കും. പ്രേക്ഷകരും ചലച്ചിത്രകാരന്മാരും സംവദിക്കുന്ന ഓപ്പൺ ഫോറവുമുണ്ടാകും. തളിപ്പറമ്പ്‌ ക്ലാസിക്, ആലിങ്കീൽ തിയറ്ററുകളിലും മൊട്ടമ്മൽ ഓഡിറ്റോറിയത്തിലും സിനിമ പ്രദർശിപ്പിക്കും.
300രൂപയാണ്‌ രജിസ്‌ട്രേഷൻ ഫീസ്‌. ചലച്ചിത്ര മേളയോട് അനുബന്ധിച്ച്‌ മണ്ഡലത്തിലെ ഗ്രന്ഥശാലാ ഭാരവാഹികൾ, നേതൃസമിതി കൺവീനർമാർ, താലൂക്ക്‌ സമിതി അംഗങ്ങൾ എന്നിവരുടെ അവലോകനയോഗം ചേർന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha