കണ്ണൂർ : എസ്.ഡി.പി.ഐയുടെ പതാകയെന്ന് കരുതി കണ്ണൂര്‍ പാനൂരില്‍ ബി.ജെ.പി -ആര്‍.എസ്.എസ് പ്രവര്ത്തകന് പോര്‍ച്ചുഗല്‍ പതാക കീറിയ സംഭവം വന്‍ വൈറലായിരുന്നു. പറങ്കിപ്പടയ്ക്ക് പിന്തുണ അറിയിച്ച് കൊണ്ട് പ്രദേശത്ത് ആരാധകര്‍ കെട്ടിയ പോര്‍ച്ചുഗല്‍ പതാകയാണ് കഴിഞ്ഞദിവസം ദീപക് എന്ന ആര്‍.എസ്.എസുകാരന്‍ നശിപ്പിച്ചത്.
അതിനുപിന്നാലെ, ഇയാളെ പോര്‍ച്ചുഗല്‍ ഫാന്‍സുകാര്‍ ക്രൂരമായി മര്‍ദിച്ചുവെന്ന വാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നുണ്ട്. മര്‍ദനമേറ്റ് ചോരയൊലിപ്പിച്ച്, തലയില്‍ തുന്നിക്കെട്ടി ആശുപത്രിയില്‍ ഇരിക്കുന്ന ഫോട്ടോ സഹിതമാണ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് ഈ വിവരം പരക്കുന്നത്.
പാനൂര്‍ വൈദ്യര്‍ പീടികയില്‍ ചൊവ്വാഴ്ച വൈകീട്ട് ഏഴരയോടെയാണ് പതാക കീറിയത്. പോര്‍ച്ചുഗല്‍ ആരാധകര്‍ കെട്ടിയ പതാക രാത്രി ഏഴ് മണിയോടെ പ്രത്യേകിച്ച് കാരണമൊന്നുംകൂടാതെ വലിച്ച് കീറി നശിപ്പിക്കുകയായിരുന്നു. സംഭവം നേരില്‍കണ്ട ചിലര്‍ കാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചു. ഇത് കണ്ട പോര്‍ച്ചുഗല്‍ ആരാധകര്‍ എത്തി ഇയാളെ ചോദ്യം ചെയ്തിരുന്നു.
എന്നാല്‍, എസ്.ഡി.പി.ഐയുടെ പതാക കീറിയതിന് നിങ്ങളെന്തിനാണ് ദേഷ്യപ്പെടുന്നത് എന്നായിരുന്നു ഇയാളുടെ ചോദ്യം. ഇതുകേട്ട ആരാധകരും ഞെട്ടി. യുവാവ് പോര്‍ച്ചുഗലിന്‍റെ പതാക വലിച്ച് കീറുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ദീപക് എലങ്കോട് എന്നയാളാണ് പതാക കീറിയതെന്നും ഇയാള്‍ ബി.ജെ.പി പ്രവര്‍ത്തകനാണെന്നും പൊലീസ് പറയുന്നു.
മദ്യലഹരിയിലായിരുന്നു ഇയാളുടെ അതിക്രമം. കീറിയ ശേഷമാണ് അത് പോര്‍ച്ചുഗല്‍ പതാകയായിരുന്നു എന്ന് ഇയാള്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് പോര്‍ച്ചുഗല്‍ ആരാധകരും ഇയാളും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായിരുന്നു. ഇയാള്‍ക്കെതിരേ പൊതുശല്യം ഉണ്ടാക്കിയതിന് കേസെടുത്തതായും പാനൂര്‍ പോലീസ് അറിയിച്ചു
'പാനൂരില്‍ ആര്‍.എസ്.എസ് പ്രവര്ത്തകന് പോര്‍ച്ചുഗല്‍ ഫാന്‍സിന്റെ മര്‍ദനമേറ്റു. പാനൂര്‍ വൈദ്യര്‍ പീടിക സ്വദേശിയായ പ്രമോദിനാണ് മര്‍ദനമേറ്റത്. പരിക്കുകളോടെ പ്രമോദിനെ തലശേരി ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു' എന്നാണ് വിവിധ ഫേസ്ബുക് പേജുകളിലും വാട്സാപ്, ട്വിറ്റര്‍, ടെലഗ്രാം അക്കൗണ്ടുകളിലും പ്രചരിക്കുന്നത്.
തലശ്ശേരി ഇന്ദിര ഗാന്ധി ആശുപത്രിയുടെ വിശദീകരണം:
മര്‍ദനമേറ്റ ബി.ജെ.പി പ്രവര്‍ത്തകനെ തലശ്ശേരി മഞ്ഞോടി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത്. എന്നാല്‍, പാനൂര്‍ ഭാഗത്ത് നിന്ന് മര്‍ദനമേറ്റ പരിക്കുകളോടെ ഇന്ന് ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
പാനൂര്‍ പൊലീസ് പറയുന്നത്:
പതാക കീറിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ പോര്‍ച്ചുഗല്‍ ഫാന്‍സുകാര്‍ മര്‍ദിച്ചുവെന്ന വിവരം സത്യമാണോ എന്നറിയാന്‍ പാനൂര്‍ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. പതാക കീറിയതിന് കേസെടുത്തതല്ലാതെ മര്‍ദനം സംബന്ധിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല എന്ന് അവര്‍ അറിയിച്ചു. മര്‍ദനം സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും പൊലീസ് പറഞ്ഞു. ഇതോടൊപ്പം പ്രചരിക്കുന്നത് മറ്റൊരാളുടെ ചിത്രമാണെന്നും പൊലീസ് അറിയിച്ചു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു