ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിലിലേക്ക് മാറ്റി - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 3 November 2022

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ ജയിലിലേക്ക് മാറ്റിതിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്‌മയെ പോലീസ് ജയിലിലേക്ക് മാറ്റി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌ത ഗ്രീഷ്മയെ അട്ടക്കുളങ്ങര ജയിലിലേക്കാണ് മാറ്റിയത്. ചോദ്യം ചെയ്യൽ ഒഴിവാക്കാനായി പ്രതി മനഃപൂർവ്വം ആശുപത്രിയിൽ തുടരുകയാണെന്ന് ആരോപിണം ഉയർന്നിരുന്നു.
പോലീസ് കസ്റ്റഡിയിൽ തുടരവേ നെടുമങ്ങാട് ഡിവൈഎസ്പി ഓഫീസിലെ ശുചിമുറിയിൽ വെച്ച് ആത്മഹത്യാ ശ്രമം നടത്തിയതിനെ തുട‌ർന്നാണ് ഗ്രീഷ്മയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ശുചിമുറിയിൽ വെച്ച് അണുനാശിനി കുടിച്ച് ആത്മഹത്യയ്കക്ക് ശ്രമിച്ച ഗ്രീഷ്മയുടെ തൊണ്ടയിലും അന്നനാളത്തിലും മുറിവുകളുള്ളതായി പരിശോധനയിൽ വ്യക്തമായിരുന്നു.

കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 310 കേസുകൾ

സംഭവത്തിൽ സുരക്ഷാ വീഴ്ച വരുത്തിയതിനെത്തുടർന്ന് നെടുമങ്ങാട് സ്റ്റേഷനിലെ രണ്ട് വനിതാ പോലീസുകാർക്ക് സസ്പെൻഷൻ ലഭിച്ചിരുന്നു. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ വിലയിരുത്തലിൽ ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്ന റിപ്പോർട്ട് ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ ഡിസ്ചാർജ് ചെയ്ത് ജയിലിലേയ്ക്ക് മാറ്റിയത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog